വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

പനമരം ഗവ.നഴ്‌സിംഗ് സ്‌കൂളില്‍ 2023-24 അധ്യയന വര്‍ഷത്തെ ജനറല്‍ നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിന്റെ താല്‍ക്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടിക പനമരം ഗവ.നഴ്‌സിംഗ് സ്‌കൂള്‍ നോട്ടിസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റ് സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ സെപ്തംബര്‍ 29 നകം ഗവ.നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുമ്പാകെ രേഖകളുമായി അപ്പീല്‍ നല്‍കണം. ഫോണ്‍: 04935 222255.

ലേലം

പുല്‍പ്പള്ളി വില്ലേജ് ബ്ലോക്ക് 1 ല്‍ റീസര്‍വ്വെ നമ്പര്‍ 753/12 ല്‍പ്പെട്ട 0.2024 ഹെക്ടര്‍ ഭൂമിയില്‍ ജീവനും സ്വത്തിനും ഭീഷണിയായ ഈട്ടിമരം ഒക്ടോബര്‍ 5 ന് ഉച്ചക്ക് 12.30 ന് പുല്‍പ്പള്ളി വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 04936 202 251.

ഓവര്‍സിയര്‍ നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്ത് അസി.എഞ്ചിനീയറുടെ കാര്യാലയത്തില്‍ ഒഴിവുള്ള ഓവര്‍സീയര്‍ തസ്തികയിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനീയറിങ്ങില്‍ 3 വര്‍ഷ ഡിപ്ലോമയാണ് യോഗ്യത. സെപ്തംബര്‍ 20ന് ഉച്ചക്ക് 2ന് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 04936 282422

ലൈബ്രേറിയന്‍ നിയമനം

പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2023-24 വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലൈബ്രേറിയനെ നിയമിക്കുന്നു. സെപ്തംബര്‍ 20 ന് രാവിലെ 11 ന് പൂക്കോട് എം.ആര്‍.എസ്സില്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടക്കും. ലൈബ്രറി സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ലൈബ്രറി സയന്‍സില്‍ ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ഹാജരാകണം.പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കും. ഫോണ്‍: 04936 296 095, 9895217116.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കല്‍പ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐയില്‍ ഒഴിവുളള കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, പ്ലംബര്‍, ഡ്രാഫ്റ്റസ്മാന്‍ സിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിമയിക്കുന്നു. സെപ്തംബര്‍ 21 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പുമായി കൂടിക്കാഴ്ചക്ക് ഹാജരാകണം. .ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ പ്ലംബര്‍ 1 ഒഴിവ് പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തതാണ്. ഫോണ്‍ നമ്പര്‍ : 04936 205519.

ഫോട്ടോഗ്രാഫി മത്സരം: ഒക്ടോബര്‍ അഞ്ച് വരെ അപേക്ഷിക്കാം

കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) ‘വ്യവസായ കേരളം’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എന്‍ട്രികള്‍ അയക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ അഞ്ച് വരെ നീട്ടി. വ്യവസായ വകുപ്പിന്റെ നേട്ടങ്ങള്‍, നടപ്പിലാക്കിയ മാതൃകാ പദ്ധതികള്‍, വിജയകരമായി മുന്നേറുന്ന സംരംഭങ്ങള്‍ തുടങ്ങി കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് കൂടുതല്‍ പ്രചോദനമേകുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രായപരിധിയില്ല. മത്സരാര്‍ഥി സ്വന്തമായി മൊബൈല്‍ ഫോണിലോ ഡി.എസ്.എല്‍.ആര്‍ ക്യാമറകളിലോ പകര്‍ത്തിയ ചിത്രങ്ങള്‍ അടിക്കുറിപ്പോടെ അയക്കണം. ഒരാള്‍ക്ക് ഒരു ഫോട്ടോ അയക്കാം. വാട്ടര്‍മാര്‍ക്കുള്ള ഫോട്ടോ പരിഗണിക്കില്ല. കളറിലോ/ബ്ലാക്ക് ആന്‍ഡ് വൈറ്റിലോ ഫോട്ടോകള്‍ അയക്കാം. വിദഗ്ധ ജൂറി തെരഞ്ഞെടുത്ത മികച്ച 10 ഫോട്ടോകള്‍ കെഎസ്‌ഐഡിസിയുടെ ഫേസ്ബുക്ക്/ഇന്‍സ്റ്റാഗ്രാം പേജില്‍ പബ്ലിഷ് ചെയ്യും. കൂടൂതല്‍ ലൈക്ക് & ഷെയര്‍ ലഭിക്കുന്ന മൂന്ന് ഫോട്ടോകളെയാണ് സമ്മാനത്തിനായി പരിഗണിക്കുക. കെ.എസ.്ഐ.ഡി.സി.യുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകള്‍ ഫോളോ ചെയ്യുന്നവരെയാണ് മത്സരത്തിന് പരിഗണിക്കുന്നത്. തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 7,000 രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും മികച്ച രണ്ടാമത്തെ ചിത്രത്തിന് 5,000 രൂപയും പ്രശസ്തി പത്രവും മൂന്നാം സമ്മാനത്തിന് 3,000 രൂപയും പ്രശസ്തി പത്രവും ലഭിക്കും. മികച്ച ഏഴ് ഫോട്ടോകള്‍ക്ക് പ്രോത്സാഹന സമ്മാനമായി 1,000 രൂപ വീതം സമ്മാനവും നല്‍കും. മത്സരാര്‍ഥികള്‍ ഫോട്ടോ രീിലേേെ@സശെറരാമശഹ.ീൃഴ എന്ന ഇ-മെയിലേക്ക് അയക്കണം. ഫോട്ടോയോടൊപ്പം മത്സരാര്‍ഥിയുടെ പേര്, സ്ഥലം, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.എസ്.ഐ.ഡി.സി ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജ് എന്നിവ സന്ദര്‍ശിക്കുക. ഫോണ്‍: 0471-2318922.

കോഷന്‍ ഡെപ്പോസിറ്റ് വിതരണം

മേപ്പാടി പോളിടെക്നിക്ക് കോളേജില്‍ 2015-16, 2016-17 അദ്ധ്യയന വര്‍ഷങ്ങളില്‍ പഠനം പൂര്‍ത്തീകരിക്കുകയോ പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുകയോ ചെയ്ത വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ് സ്ഥാപനത്തില്‍ നിന്നും വിതരണം ചെയ്യും. തുക ബാങ്ക് അക്കൗണ്ട് മുഖേന നല്‍കുന്നതിനാല്‍ നേരിട്ട് എത്തി അപേക്ഷ, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സെപ്തംബര്‍ 23നകം കോളേജില്‍ സമര്‍പ്പിക്കണം. ഫോണ്‍.04936 282095

പരീക്ഷാ തീയതി മാറ്റി

സെപ്തംബര്‍ 18 തിങ്കളാഴ്ച്ച പി.എസ്.സി നടത്താന്‍ നിശ്ചയിച്ച ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് 2,(കാറ്റഗറി നമ്പര്‍ 212/2020) കെയര്‍ടേക്കര്‍(കാറ്റഗറി നമ്പര്‍ 594/2022) എന്നീ ഒ.എം.ആര്‍ പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സ്‌പോട്ട് അഡ്മിഷന്‍

മീനങ്ങാടി പോളിടെക്‌നിക് കോളേജിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചുണ്ടേല്‍, ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സില്‍ 2023-24 അദ്ധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. സെപ്തംബര്‍ 18 ന് ചുണ്ടേല്‍ ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗിലാണ് സ്പോട്ട് അഡ്മിഷന്‍ നടക്കുക. അപേക്ഷ സമര്‍പ്പിച്ച യോഗ്യരായ എല്ലാവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. എസ്.എസ്.എല്‍.സി, ടി.സി, സ്വഭാവസര്‍ട്ടിഫിക്കറ്റ്, സംവരണങ്ങള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ഫീസ് ആനുകൂല്യത്തിനുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി രാവിലെ 9 നകം ഹാജരാകണം.ഫോണ്‍: 9656934272, 04936 247420.

സഞ്ചരിക്കുന്ന ആതുരാലയം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സഞ്ചരിക്കുന്ന ആതുരാലയം സേവനം തിങ്കള്‍ രാവിലെ 9.30 ന് കാപ്പുഞ്ചാല്‍ സാംസ്‌ക്കാരിക നിലയം, ഉച്ചക്ക് 2ന് നവചിന്ത വായനശാല.

അപേക്ഷ ക്ഷണിച്ചു

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ ടി.എസ്.പി പദ്ധതിയായ യൂണിവേഴ്‌സിറ്റി തലത്തില്‍ കലാകായിക മത്സരങ്ങളില്‍ വിജയിക്കുന്ന പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കിറ്റ്, ഉപകരണങ്ങള്‍ എന്നിവ നല്‍കല്‍ പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2023-24 വര്‍ഷം ജില്ലാതലത്തിലോ, യൂണിവേഴ്‌സിറ്റി തലത്തിലോ കലോത്സവങ്ങള്‍, കായിക മേളകള്‍ എന്നിവയില്‍ വിജയിച്ച് ഒന്നും രണ്ടും സ്ഥാപനങ്ങള്‍ നേടിയ പട്ടിക വര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികളായിരിക്കണം. വിശദ വിവരങ്ങളും, അപേക്ഷ ഫോറവും സുല്‍ത്താന്‍ ബത്തേരി പട്ടിക വര്‍ഗ്ഗവികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04936 221074.

Leave a Reply

Your email address will not be published. Required fields are marked *