ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ഡോക്ടർ നിയമനം

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹന ഒ.പിയിലേക്ക് കരാറടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച സെപ്റ്റംബര്‍ 29 ന് രാവിലെ 11ന് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. എം.ബി.ബി.എസ്, ടി.സി.എം.സിയാണ് യോഗ്യത.

ഫാര്‍മസിസ്റ്റ് നിയമനം

പടിഞ്ഞാറത്തറ കാപ്പുകുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 29ന് രാവിലെ 11ന് കാപ്പുകുന്ന് പി.എച്ച്.സി യില്‍ നടക്കും. ഡി.ഫാം,ബി.ഫാം (കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റ്) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം . ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ച്ചക്ക് എത്തണം.

താല്‍പര്യപത്രം: തീയതി നീട്ടി

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന ‘എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം 2023-24 ‘ പദ്ധതി പ്രകാരം ഐ.ഇ.എല്‍.ടി.എസ്/ ടി.ഒ.ഇ.എഫ്.എല്‍/ ഒ.ഇ.ടി/ എന്‍.സി.എല്‍.ഇ.എക്‌സ് തുടങ്ങിയ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുകള്‍ക്കുളള പരിശീലനം നടത്തുന്ന സംസ്ഥാനത്തിനകത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ എംപാനല്‍ ചെയ്യുന്നതിനുള്ള താല്‍പര്യപത്രം സ്വീകരിക്കുന്ന തീയതി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചൂ. വിജ്ഞാപനം, നിര്‍ദ്ദിഷ്ട മാതൃകയിലുള്ള താല്‍പ്പര്യപത്രം എന്നിവ ംംം.യരററ.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

ധനസഹായം:അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍മെന്‍ തീരമൈത്രി പദ്ധതിയുടെ ഭാഗമായി ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റുകള്‍ ആരംഭിക്കാന്‍ ജില്ലയിലെ മത്സ്യതൊഴിലാളി കുടുംബത്തിലെ വനിത ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബത്തില്‍പ്പെട്ട 20നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2 മുതല്‍ 5 വരെ അംഗങ്ങളടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷാഫോമുകള്‍ തളിപ്പുഴ, കാരാപ്പുഴ മത്സ്യഭവനുകളില്‍ നിന്നും വയനാട് ഫിഷറീസ് അസി.ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒക്ടോബര്‍ 5നകം തളിപ്പുഴ, കാരാപ്പുഴ മത്സ്യഭവനുകളില്‍ നല്‍കണം. ഫോണ്‍ 9947903459

സഞ്ചരിക്കുന്ന മൃഗാശുപത്രി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ഇന്ന് (ചൊവ്വ) പനവല്ലി ക്ഷീരസംഘം ഓഫീസ് രാവിലെ 10ന്.

സഞ്ചരിക്കുന്ന ആതുരാലയം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന ആതുരാലയം കനിവിന്റെ സേവനം ഇന്ന് (ചൊവ്വ) തോല്‍പ്പെട്ടി പകല്‍വീട് രാവിലെ 9.30ന്, ബേഗൂര്‍ പകല്‍വീട് ഉച്ചക്ക് 2ന്.

അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്‌സുകളായ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് ഷിപ്പിംഗ് മാനേജ്മന്റ് , പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫിറ്റ്നസ് ട്രെയിനിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരായിരിക്കണം.ഫോണ്‍.8943491010,9744066558.

കേരളോത്സവം

പൂതാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബര്‍ 1 മുതല്‍ 15 വരെ നടക്കും. സെപ്തംബര്‍ 30 ന് വൈകിട്ട് 3 നകം പൂരിപ്പിച്ച അപേക്ഷകള്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍: 04936 211 522.

കോട്ടത്തറ ഗ്രാമപഞ്ചായത്ത് 2023 വര്‍ഷത്തെ കേരളോത്സവത്തിന്റെ ഭാഗമായുള്ള കായിക മത്സരങ്ങള്‍ ഒക്ടോബര്‍ 7 മുതല്‍ 9 വരെയും കലാമത്സരങ്ങള്‍ ഒക്ടോബര്‍ 14,15 തീയതികളിലും നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങള്‍ക്ക് ക്ലബ്ബുമായി ബന്ധപ്പെട്ടോ വ്യക്തിപരമായോ അപേക്ഷ നല്‍കണം. കലാമത്സരങ്ങള്‍ക്ക് ഒരാള്‍ക്ക് പരമാവധി 4 വ്യക്തിഗതഇനങ്ങളിലും 3 ഗ്രൂപ്പിനങ്ങളിലും മാത്രമേ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടാവുകയുള്ളൂ.അത്‌ലറ്റിക്‌സ് ഇനങ്ങള്‍ക്ക് ഒരാള്‍ക്ക് പരമാവധി മൂന്ന് ഇനങ്ങളിലും, റിലേയിലും പങ്കെടുക്കാം. മത്സരാര്‍ത്ഥികള്‍ 2023 നവംബര്‍ ഒന്നിന് 15 വയസ്സ് കഴിഞ്ഞവരും 40 വയസ്സ് കഴിയാത്തവരും ആയിരിക്കണം. മത്സരങ്ങള്‍ പൂര്‍ണ്ണമായും കേരളോത്സവം മാര്‍ഗ്ഗരേഖ വിധേയമായിരിക്കും എന്ന് സെക്രട്ടറി അറിയിച്ചു.

മില്‍ക്ക് ഷെഡ് വികസന പദ്ധതി: അപേക്ഷ ക്ഷണിച്ചു

ക്ഷീരവികസന വകുപ്പിന്റെ 2023-24 വാര്‍ഷിക പദ്ധതിയിലെ മില്‍ക്ക് ഷെഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പശുക്കളെ വാങ്ങിക്കുന്നതിനും കറവയന്ത്രം, കാലിത്തൊഴുത്ത് യന്ത്രവത്ക്കരണം എന്നീ പദ്ധതികള്‍ക്കും ധനസഹായം നല്‍കും. താല്‍പര്യമുള്ളവര്‍ക്ക് ക്ഷീര വികസന വകുപ്പിന്റെ ക്ഷീരശ്രീ പോര്‍ട്ടല്‍ httsp://ksheerasree.kerala.gov.in ല്‍ ഓണ്‍ലൈനായി സെപ്തംബര്‍ 16 നകം അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന ഓഫീസുകളുമായ് ബന്ധപ്പെടാം.മാനന്തവാടി-8921626814, പനമരം-9745320388, ബത്തേരി-9747115914, കല്‍പറ്റ-9778214916

പ്രവേശന തീയതി നീട്ടി

മാനന്തവാടി ഗവ.ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ഒന്നാം വര്‍ഷ ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സിലേക്കുള്ള പ്രവേശന തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി. കോഴ്സിന് ചേരാന്‍ താത്പര്യമുളളവര്‍ ബന്ധപ്പെടുക. ഫോണ്‍ 9946153609, 9656061030.

കൂടിക്കാഴ്ച മാറ്റി

വയനാട് മെഡിക്കല്‍ കോളേജില്‍ ജില്ലാ മാനസികാരോഗ്യം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനം നടത്തുന്നതിന് സെപ്തംബര്‍ 28 ന് നടത്താന്‍ നിശ്ചയിച്ച കൂടിക്കാഴ്ച സെപ്തംബര്‍ 29 ലേക്ക് മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആര്‍ച്ചറിയില്‍ പരിശീലനം നല്‍കുന്നതിനായി കായിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഒക്‌ടോബര്‍ 5 നകം നല്‍കണം.ഫോണ്‍: 04936-202658.

സെലക്ഷന്‍ ട്രയല്‍സ്

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ജില്ലാ വനിതാ ശിശു വികസന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെണ്‍കുട്ടികള്‍ക്ക് ആര്‍ച്ചറിയില്‍ പരിശീലനം നല്‍കുന്നു. ആര്‍ച്ചറി പരിശീലന പദ്ധതിയിലേക്ക് 10 മുതല്‍ 13 വയസ്സ് പ്രായമുളള പെണ്‍കുട്ടിളെ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുളള വിദ്യാര്‍ത്ഥിനികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 30 ന് രാവിലെ 9.30 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04936-202658

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ജില്ലാ വനിതാ ശിശു വികസന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെണ്‍കുട്ടികള്‍ക്ക് ആര്‍ച്ചറിയില്‍ പരിശീലനം നല്‍കുന്നതിന് പരിശീലകരെ ആവശ്യമുണ്ട്. സെപ്റ്റംബര്‍ 30 ന് ഉച്ചയ്ക്ക് 2 ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂയില്‍ ആര്‍ച്ചറിയില്‍ ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കിയിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബയോഡാറ്റയും, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഫോണ്‍ 04936-202658

പി.എഫ് നിയര്‍ യു ബോധവല്‍ക്കരണ ക്യാമ്പ് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇ.പി.എഫ്.ഒ) നേതൃത്വത്തില്‍ വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്കെ നികാത്ത് ജില്ലാ ബോധവല്‍ക്കരണ ക്യാമ്പും ഔട്ട്റിച്ച് പ്രോഗ്രാമും സെപ്റ്റംബര്‍ 27 ന് രാവിലെ 9 ന് പനമരം ഓഡിറ്റോറിയത്തില്‍ നടക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവരില്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍ https://epfokkdnan.wixsite.com/epfokkdnan ലോ സ്പോട്ട് രജിസ്ട്രേഷന്‍ വഴി സ്വയം രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യണം.

കുടിശ്ശിക നിവാരണ അദാലത്ത്

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നിന്നും സി.ബി.സി പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് ദീര്‍ഘകാലമായി കുടിശിക വരുത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒറ്റത്തവണ വായ്പ കുടിശ്ശിക തീര്‍പ്പാക്കാന്‍ ഒക്ടോബര്‍ 19 ന് കുടിശ്ശിക നിവാരണ അദാലത്ത് നടത്തും.വയനാട്, കോഴിക്കോട് ജില്ലകളിലുള്ളവര്‍ക്കായി കോഴിക്കോട് ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ രാവിലെ 11 മുതല്‍ 4 വരെയാണ് അദാലത്ത് നടത്തുക. ഫോണ്‍ 04936 202602.

കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

എടവക ഗ്രാമപഞ്ചായത്തിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട മരണപ്പെട്ടവരെ നീക്കം ചെയ്യുന്നതിനുള്ള പട്ടിക ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എന്തെങ്കിലും ആക്ഷേപമുള്ളവര്‍ സെപ്തംബര്‍ 30 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം അറിയിക്കണം.ആക്ഷേപങ്ങളൊന്നും ലഭിക്കാത്തപക്ഷം പട്ടികയില്‍ ഉള്‍പ്പെട്ടവരെ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതാണെന്ന് എടവക ഗ്രാമപഞ്ചായത്ത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *