വിദ്യാഭ്യാസമേഖലയെ കച്ചവടവൽക്കരിക്കുകയാണ് ഇടതുപക്ഷ സർക്കാർ – അലോഷ്യസ് സേവ്യർ

കൽപ്പറ്റ: കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദ്വദിന സർക്കാത്മക സഹവാസ പഠന ക്യാമ്പ് ‘ചമ്പാരൻ’ സമാപിച്ചു, വിദ്യാഭ്യാസ മേഖലയെ കച്ചവടവൽക്കരിക്കുന്ന നയങ്ങളാണ് ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്നതെന്നും സ്കൂളുകളിൽ ഉച്ചക്കഞ്ഞി ഉൾപ്പെടെ നിർത്തലാക്കിയതിലൂടെ വിദ്യാർത്ഥികളെ വഞ്ചിച്ചുകൊണ്ടുള്ള നിലപാടുമായിയാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും ജില്ലാ ക്യാമ്പിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു, കെ എസ് യു ജില്ലാ പ്രസിഡണ്ട് അഡ്വ ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു, കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട് മാരായ യദുകൃഷ്ണൻ എം ജെ, അരുൺ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, കെ ഇ വിനയൻ, ജഷീർ പള്ളിവയൽ, സംസ്ഥാനജനറൽ സെക്രട്ടറിമാരായ ഫർഹാൻ മുണ്ടേരി, അജാസ് കുഴൽമന്നം,ആഷിക് ബൈജു, അർജുൻ കറ്റയാട്ട്, മുബാസ് ഓടക്കല്ലി, മാഹിൻ, തൗഫീഖ് അടൂർ,അൻസിൽ, ബിച്ചു കൊല്ലം, സുശോഭ് ചെറുകുമ്പം, നിഖിൽ തോമസ് തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *