ഖാദി മേള ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഖാദി മേള പള്ളിതാഴെ റോഡിലുള്ള ഖാദി ഗ്രാമ സൗഭാഗ്യയിൽ കൽപറ്റ നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി.ജെ ഐസക് ഉദ്ഘാടനം ചെയ്തു. ഖാദി ബോർഡ് ജില്ലാ പ്രോജക്ട് ഓഫിസർ പി. സുഭാഷ് സ്വാഗതം പറഞ്ഞു. വില്ലേജ് ഇൻഡസ്ട്രീസ് ഓഫിസർ എം. അനിത, ഷോറൂം മാനേജർ പി. ദിലീപ് കുമാർ, ഷൈജു അബ്രഹാം, ജിബിൻ വി.പി, ഫസീല. കെ , ഒ.കെ. പുഷ്പ, ശ്രീബീഷ് . കെ.കെ, റിജിന ഇ.കെ എന്നിവർ സംസാരിച്ചു. മേളയിൽ മനില ഷർട്ടിങ്, മസ് ലിൻ ഷർട്ടിങ്, റെഡിമയ്ഡ് ഷർട്ടുകൾ, കുപ്പടം മുണ്ടുകൾ, കോട്ടൺ സാരികൾ, സിൽക്ക് സാരികൾ, ബെഡ് ഷീറ്റുകൾ , കാവി മുണ്ടുകൾ, മസ്ലിൻ മുണ്ടുകൾ, ഉന്ന കിടക്കകൾ, തലയിണകൾ, ചുരിദാർ ടോപ്പുകളും കൂടാതെ വിവിധ തരം ഗ്രാമ വ്യവസായ ഉൽപന്നങ്ങളും മേളയിൽ ലഭ്യമാണ്. സർക്കാർ, അർദ്ധ സർക്കാർ , ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഖാദി തുണിത്തരങ്ങൾക്ക് സർക്കാർ 30 ശതമാനം വരെ റിബേറ്റും ലഭിക്കും. മേള ഒക്ടോബർ മൂന്നിന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *