തവിഞ്ഞാല്‍ പഞ്ചായത്തില്‍ ഊത്ത പിടിച്ചാല്‍ വിവരമറിയും; നിയമ ലംഘകര്‍ക്ക് തടവും പിഴയും

തവിഞ്ഞാല്‍: തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ പൊതു ജലാശയങ്ങള്‍, മത്സ്യങ്ങള്‍ പ്രജനനത്തിനായി എത്തുന്ന സ്വകാര്യ വയലുകള്‍, ചാലുകള്‍ എന്നിവയില്‍ നിന്നും ഊത്ത കയറ്റ സമയത്ത് തദ്ദേശീയ (നാടന്‍) മത്സ്യങ്ങളെ പിടിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ച് ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ ബോര്‍ഡ് ഉത്തരവിറക്കി.

മേല്‍ തീരുമാനം ലംഘിച്ചാല്‍ ജൈവവൈവിധ്യ ആക്ട്2002 സെക്ഷന്‍ 55 അനുസരിച്ച് 3 വര്‍ഷം തടവിനോ, പരമാവധി 5 ലക്ഷം രൂപ പിഴയടക്കാനോ, രണ്ടിനും കൂടിയോ, സെക്ഷന്‍ 56 അനുസരിച്ച് ഒരുലക്ഷം രൂപപിഴയടക്കാനോ ശിക്ഷിക്കപ്പെടും.

കുറ്റം തുടരുന്ന പക്ഷം ഓരോ ദിവസത്തേക്കും 2 ലക്ഷം രൂപ വീതം കേരള ഇന്‍ലാന്റ് ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ (അമന്‍മെന്റ്) ആക്ട് പ്രകാരം 6 മാസം തടവോ 25000 രൂപ പിഴയോ, രണ്ടിനും കൂടിയോ, കുറ്റം തുടരുന്ന പക്ഷം 1 വര്‍ഷം തടവോ 50000 രൂപ പിഴയോ, രണ്ടിനും കൂടിയോ ശിക്ഷിക്കപ്പെടുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *