കുടുംബശ്രീ ‘തിരികെ സ്കൂൾ’ ജനപ്രതിനിധികളും അധ്യാപകരായി.

വെള്ളമുണ്ട: ഒരു പഞ്ചായത്ത് പരിധിയില്‍ 12 മുതല്‍ 20 വരെ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ ക്ലാസ്സുകളെടുക്കുവാൻ കുടുംബശ്രീ പരിശീലനം നൽകിയവർക്ക് പുറമെ
വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അടക്കമുള്ള ജനപ്രതിനിധികളും ക്ലാസ് എടുക്കാൻ മുന്നോട്ടു വന്നതോടെ കുടുംബശ്രീ തിരികെ സ്കൂൾ പരിപാടി പഠിതാക്കൾക്കു വേറിട്ട അനുഭവമായി മാറി.
മനോഹരമായ ബാല്യകാലം പുനര്‍ സൃഷ്ടിച്ച് പുതിയ അറിവുകളും സര്‍ക്കാര്‍ സേവനങ്ങളും പൊതുജനങ്ങളില്‍ എത്തിക്കുക എന്നതാണ് തിരികേ സ്‌കൂള്‍ പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യം വെച്ചത്.

അപൂർവ്വം ചില സ്ഥലങ്ങളിൽ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ പരിശീലനം ലഭിച്ച ആർ.പിമാരും ഉണ്ടായിരുന്നു.

കുടുംബശ്രീ സംഘടന സംവിധാനം, സൂക്ഷ്മ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, ജെന്റര്‍, ന്യൂതന ഉപജീവന മാര്‍ഗ്ഗങ്ങള്‍, ഡിജിറ്റല്‍ ലിറ്ററസി എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *