ജില്ലയിലെ പ്രധാന അറിയിപ്പുകൾ

വയോജന ദിനം ആഘോഷിച്ചു

ജില്ല സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വയോജന ദിനം കണിയാമ്പറ്റ ഗവൺമെന്റ് വൃദ്ധ വികലാംഗ സദനത്തിൽ ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി അധ്യക്ഷത വഹിച്ചു. സബ് കളക്ടർ ആർ ശ്രീലക്ഷ്മി മുഖ്യാതിഥിയായി .

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മെമ്പർ  കമലരാമൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ  അശോകൻ, വയോജന ജില്ലാ കമ്മിറ്റി മെമ്പർ സി. കെ ഉണ്ണികൃഷ്ണൻ, പി കെ ഹുസൈൻ, കൺസിലിയെഷൻ ഓഫീസർ വി കെ മാത്യു,വൃദ്ധസദനം സൂപ്രണ്ട് സിദ്ദിഖ് ചുണ്ടക്കാടൻ എന്നിവർ സംസാരിച്ചു. വയോജന പ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു. വിവിധ  കലാപരിപാടികൾ നടത്തി.സമ്മാനങ്ങൾ വിതരണം  ചെയ്തു.

സമ്മാനങ്ങൾ വിതരണം ചെയ്തു

എടവക ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന,കൃത്യമായി യൂസർ ഫീ നൽകുന്ന കുടുംബങ്ങൾക്ക് ഏർപ്പെടുത്തിയ സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പും വിജയികൾക്കുള്ള സമ്മാന വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ നിർവഹിച്ചു. പഞ്ചായത്ത് സ്വരാജ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്
എച്ച് ബി പ്രദീപ് അധ്യക്ഷത വഹിച്ചു. ഹരിതകർമ്മ സേന അംഗങ്ങൾക്ക് ഏർപ്പെടുത്തിയ ആരോ​ഗ്യ ഇൻഷുറൻസ് കാർഡിന്റെയും എടവകയിൽ നടപ്പാക്കിയ സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന് ക്യു ആർ കോഡ് വീടുകളിൽ പതിപ്പിക്കുന്നതിൽ സേവനം നൽകിയ ബി.എഡ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് അം​ഗങ്ങൾക്കുള്ള
പങ്കാളിത്ത സർട്ടിഫിക്കറ്റിൻ്റെയും വിതരണം സംഷാദ് മരയ്ക്കാർ നിർവഹിച്ചു. സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ വാസു വേങ്ങാരത്ത്,രാമദേവൻ നവരിക്കുന്ന്, രാധ പെരുമൻ തുടിയിൽ എന്നിവർ മെഗാ സമ്മാനങ്ങൾക്ക് അർഹരായി. പത്തൊമ്പത് വാർഡുകളിൽ നിന്നും പ്രോത്സാഹന സമ്മാനാർഹരെയും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ട് ജംഷീറ ശിഹാബ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോർജ് പടകൂട്ടിൽ, ജെൻസി ബിനോയ് , ശിഹാബ് അയാത്ത്, ജനപ്രതിനിധികളായ സുമിത്രബാബു ,ഗിരിജാ സുധാകരൻ ,മിനി തുളസീധരൻ ,വിനോദ് തോട്ടത്തിൽ,സി.സി സുജാത, ലിസി ജോൺ ,ഷിൽസൺ മാത്യു, എം.കെ ബാബുരാജ് , കെ ഷറഫുന്നീസ, അഹമ്മദ് കുട്ടി ബ്രാൻ , ബി.എഡ് കോളേജ് കോഴ്സ് ഡയറക്ടർ കെ. ഗണേഷ്, അസി സെക്രട്ടറി വി.സി മനോജ് , വി.ഇ.ഒ വിഎം ഷൈജിത്ത് ,സിഡിഎസ് ചെയർപേഴ്സൺ പ്രിയ വീരേന്ദ്രകുമാർ , നിഷ ബിജു തുടങ്ങിയവർ സംസാരിച്ചു.

സ്വച്ഛ് താ ഹീ സേവ ക്വിസ് മത്സരം നടത്തി

സ്വച്ഛ് താ ഹീ സേവ ക്യാമ്പയിന്റെ ഭാഗമായി സ്കൂള്‍ തലത്തില്‍ നടത്തിയ പ്രശ്നോത്തരിയില്‍ വിജയികളായവർക്ക് മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് തലത്തില്‍ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി, മാലിന്യ സംസ്കരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു മത്സരം. ഹയര്‍സെക്കണ്ടറി, ഹൈസ്കൂള്‍, യു.പി കാറ്റഗറിയിലായിരുന്നു മത്സരം. ഗ്രാമ പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിലെ അധ്യാപക പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു. ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണ്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ പ്രശ്നോത്തരി നിയന്ത്രിച്ചു. വിജയികൾക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.എൻ ജിജു സമ്മാനങ്ങള്‍ വിതരണം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷിനു കച്ചിറയില്‍, മെമ്പർ ഷിജോയ് മാപ്ലശ്ശേരി, അസിസ്റ്റന്റ് സെക്രട്ടറി ഡി തദയൂസ് തുടങ്ങിയവര്‍ സംസാരിച്ചു.

സ്വച്ഛതാ ഹി സേവ’: ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

‘സ്വച്ഛതാ ഹി സേവ’ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ പ്രധാന ആശുപത്രികളും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ്, കല്‍പ്പറ്റ ജനറല്‍ ആശുപത്രി, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രികള്‍, മീനങ്ങാടി, തരിയോട്, പനമരം, പൊരുന്നന്നൂര്‍, പുല്‍പ്പള്ളി, പേര്യ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, മേപ്പാടി, അമ്പലവയല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നല്ലൂര്‍നാട് ജിടിഎച്ച് എന്നിവിടങ്ങളില്‍ ശുചീകരണത്തിന് ജീവനക്കാര്‍ മുന്നിട്ടിറങ്ങി. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഫെയര്‍ലാന്‍ഡ് മുനിസിപ്പല്‍ കൗണ്‍സിലര്‍ മുജീബ് ഉദ്ഘാടനം ചെയ്തു.

സമ്മതിദായകരെ ആദരിച്ചു

അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് മാനന്തവാടി നിയോജക മണ്ഡലത്തിൽപ്പെട്ട പ്രായമായ സമ്മതിദായകരായ മാർജൻ മറിയം ,സുഭദ്ര എന്നിവരെ എ.ഡി.എം എൻ.ഐ ഷാജുവിന്റെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണറുടെ പ്രശംസ പത്രം മുതിർന്ന സമ്മതിദായകർക്ക് എ.ഡി.എം നൽകി. മാനന്തവാടി തഹസിൽദാർ എം.ജെ അഗസ്റ്റിൻ, ഡെപ്യൂട്ടി തഹസിൽദാർ പി.എം ഷിബു, ബി.എൽ.ഒമാരായ ബ്രിജേഷ് കുമാർ, ഷൈലജ.എസ്. നായർ, താലൂക്ക് ഓഫീസ് ഇലക്ഷൻ വിഭാഗത്തിലെ ജീവനക്കാരായ സി.കെ അശ്വന്ത് , സി സന്ദീപ്, വില്ലേജ് അസിസ്റ്റൻറ് എ.കെ രാജൻ തുടങ്ങിയവർ പങ്കെടുത്തു.

സങ്കൽപ് സപ്താഹ് വിവിധ മത്സരങ്ങൾ നടത്തും

കേന്ദ്ര ഗവൺമെന്റിന്റെ നീതി ആയോ​ഗ് സങ്കൽപ് സപ്താഹ് പദ്ധതി വാരാചരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. പനമരം ബ്ലോക്കിന്റെ കീഴിൽ വരുന്ന പനമരം,പൂതാടി, പുൽപള്ളി, മുള്ളൻകൊല്ലി , കണിയാമ്പറ്റ പഞ്ചായത്തുകളിലെ വിദ്യാലയങ്ങൾക്കും വിദ്യാർത്ഥികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാം . വാർത്താ രചന, ഡിജിറ്റൽ പോസ്റ്റർ മേക്കിം​ഗ്, ക്വിസ് മത്സരം എന്നീ ഇനങ്ങളിലാണ് മത്സരം നടക്കുക. മാലിന്യ മുക്ത കേരളവുമായ് ബന്ധപ്പെട്ട് നടത്തുന്ന വാർത്താ രചന മത്സരത്തിൽ ഒക്ടോബര് 2 മുതൽ 6 വരെ വിദ്യാലയങ്ങളിൽ നടക്കുന്ന ശുചീകരണ, മാലിന്യ മുക്ത കേരളം പരിപാടികളുടെ ഫോട്ടോ,വീഡിയോ(2 മിനുറ്റിൽ താഴെ ), റിപ്പോർട്ട് എന്നിവ ഒക്ടോബര് 7ന് വൈകുന്നേരം 5ന് മുൻപായി [email protected],[email protected] എന്നീ മെയിലുകൾ വഴിയോ 9961136748 എന്ന വാട്സാപ്പ് നമ്പർ വഴിയോ അയക്കണം.
ഹൈസ്ക്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി നടത്തുന്ന ഡിജിറ്റൽ പോസ്റ്റർ മേക്കിങ് മത്സരത്തിൽ
എന്റെ കേരളം എന്ന വിഷയവുമായ് ബന്ധപ്പെട്ട് നിർമ്മിക്കുന്ന പോസ്റ്ററുകൾ
ഒക്ടോബര് 7 വൈകുന്നേരം 5നകം [email protected],[email protected] എന്നീ മെയിലുകളിൽ അയക്കണം. ഫോൺ.9961136748
യു.പി, ഹൈസ്ക്കൂൾ വിഭാ​ഗങ്ങൾക്കായുള്ള ക്വിസ് മത്സരം ഒക്ടോബർ 9 രാവിലെ 10ന് പനമരം ബ്ലോക്ക് ഓഫീസ് പരിസരത്ത് വെച്ച് നടക്കും. കേരളം ചരിത്രമാണ് വിഷയം. ഒരു വിദ്യാലയത്തിൽ നിന്നും ഓരോ വിഭാഗത്തിലും 1കുട്ടിക്ക് പങ്കെടുക്കാം .പങ്കെടുക്കുന്നവർ 9961136748 എന്ന നമ്പറിൽ വാട്സാപ്പ് രജിസ്റ്റർ ചെയ്യണം.

സ്കൂളിലേക്ക് തിരികെ നടന്ന് കുടുംബശ്രീ വനിതകള്‍ തിരികെ സ്കൂള്‍ പദ്ധതിക്ക് ജില്ലയിൽ തുടക്കം

പൊതു വിദ്യാഭ്യാസ വകുപ്പും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന അയല്‍കൂട്ട ശാക്തീകരണ ക്യാമ്പയിനായ തിരികെ സ്കൂള്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. വൈത്തിരി ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ജില്ലാതല പ്രവേശനോത്സവം അഡ്വ: ടി സിദ്ധീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി വിജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ 26 തദ്ദേശ പരിധിയിലും പ്രവേശനോത്സവം സംഘടിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍മാരും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. 16630 പഠിതാക്കളാണ് ഒന്നാം ദിവസം ക്ലാസില്‍ എത്തിയത്. ഡിസംബര്‍ 10ന് മുന്‍പായി ക്ലാസുകള്‍ പൂര്‍ത്തീകരിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.
കേരള ബാങ്ക് ഡയറക്ടർ പി ഗഗാറിന്‍, വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ ജോതിദാസ്,ക്ഷേമ കാര്യ സ്റ്റന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഒ ജിനിഷ , ജില്ല പഞ്ചായത്ത് മെമ്പര്‍ എൻ.സി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എല്‍സി ജോർജ്, വാര്‍ഡ് മെമ്പര്‍മാരായ എൻ.കെ ജോതിഷ് കുമാര്‍ ,കെ.കെ തോമസ് , പി.കെ ജയപ്രകാശ്, ഡോളി ജോസ്, കെ.ആർ ഹേമലത, കുടുംബശ്രീ പ്രേഗ്രാം ഓഫീസര്‍ സജീവ് കുമാര്‍, കുടുംബശ്രി ജില്ലമിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന്‍, പ്രോഗ്രാം മാനേജര്‍ കെ അരുണ്‍, അസിസ്റ്റന്‍റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.എം സലീന , വി.കെ റജീ , സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ഓംകാരനാഥ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷാജിമോള്‍, കുടുംബശ്രി മെമ്പർ സെക്രട്ടറി എം.ബി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

ശുചീകരണത്തിൽ കൈകോർത്ത് നാട്
640 കേന്ദ്രങ്ങൾ ശുചീകരിച്ചു

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്വച്ഛതാ ഹി സേവ, മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ‘ഒരു മണിക്കൂർ ഒരുമിച്ച് ശുചീകരണം നടന്നു.
ശുചിത്വ മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് കുടുംബശ്രീ, വിദ്യാഭ്യാസ വകുപ്പ്, മറ്റ് ഏജൻസികൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികൾ നടന്നത്.
ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ 640 മാലിന്യകുമ്പാരങ്ങൾ ക്ലീനിംഗ് ഡ്രൈവിലൂടെ ഇല്ലാതായി. ക്യാമ്പയിനിന്റെ ഭാഗമായി നഗരസഭകളിലെ ഒരോ വാർഡിലെ രണ്ടിടങ്ങളിലും ഗ്രാമപഞ്ചായത്തുകളിലെ ഒരോ വാർഡിലുമാണ് ക്ലീനിംഗ് ഡ്രൈവ് നടന്നത് . വിവിധ സ്ഥലങ്ങൾ സൗന്ദര്യവത്കരിക്കുകയും മാലിന്യം വലിച്ചെറിയുന്നതിനെതിരെയുള്ള ബോർഡ് സ്ഥാപിക്കുകയും മലിനമായ പൊതുസ്ഥലങ്ങൾ വൃത്തിയാക്കുകയും ചെയ്തു. ജനപ്രതിനിധികൾ, കുടുംബശ്രീ, വിദ്യാർത്ഥികൾ, ഹരിത കർമ്മ സേന, എൻഎസ്എസ് വളന്റിയേഴ്സ്, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവർ പങ്കാളികയായി . സ്വച്ഛതാ പക്വാഡ – സ്വച്ഛ താ ഹി സേവ 2023 ന്റെ ഭാഗമായി രാജ്യത്തുടനീളം മെഗാ ശുചീകരണ ഡ്രൈവാണ് നടന്നത് . ഗ്രാമീണ നഗര മേഖലയിലെ ശുചിത്വത്തിനായുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 10 വരെ വിവിധ തരത്തിലുള്ള ശുചീകരണ പരിപാടികൾ ജില്ലയിലുടനീളം നടക്കും.

ഏകദിന ശിൽപ്പശാല

ലോക വിനോദസഞ്ചാരദിന സമാപന പരിപാടികളുടെ ഭാ​ഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വിനോദ സഞ്ചാര രം​ഗത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകൾ പരിചയപ്പെടുന്നതിനായി ഒക്ടോബർ 3 ന് താജ് വയനാട് റിസോർട്ടിൽ വെച്ച് ഏകദിന ശിൽപ്പശാല സംഘടിപ്പിക്കും. ശിൽപ്പശാലയിൽ ഹാഷ് ഫ്യൂച്ചർ സ്കൂൾ സി.ഇ.ഒയും സഹസ്ഥാപകനുമായ ശിഹാബുദ്ദീൻ, കെൻപ്രിമോ സ്ഥാപകനും സി.ഇ.ഒയുമായ എം.കെ നൗഷാദ്, മദ്രാസ് ഐ.ഐ.ടി ഡാറ്റാ അനലിസ്റ്റ് അമീർ അലി അബ്ദുള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ പരിശീലന സെമിനാറുകൾ നടക്കും. ശിൽപ്പശാലയിൽ പങ്കെടുക്കാൻ ആ​ഗ്രഹമുളളവർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ രജിസ്ട്രേഷൻ ഫീസ് നൽകി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.ഫോൺ 9446072134

Leave a Reply

Your email address will not be published. Required fields are marked *