മുട്ടില്‍ മരംമുറി: വില്ലേജ് ഓഫീസില്‍ കോണ്‍ഗ്രസ് പ്രതിഷേധം


മുട്ടില്‍:- മുട്ടില്‍ മരം മുറി കേസിന്റെ മറവില്‍ സാധാരണക്കാരായ കര്‍ഷകരെയും ഗോത്രവര്‍ഗ്ഗ വിഭാഗത്തെയും കള്ളക്കേസില്‍ കുടുക്കി വന്‍ തുക പിഴ ഈടാക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ മുട്ടല്‍ സൗത്ത് വില്ലേജ് ഓഫീസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു . സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിന്റെ മറവില്‍ റവന്യൂ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ചില മാഫിയ സംഘങ്ങള്‍ നടത്തിയ മുട്ടില്‍ മരം മുറി കൊള്ളക്ക് ഇരയായ വരെ കേസില്‍ കുടുക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ലക്ഷങ്ങള്‍ വിലവരുന്ന വീട്ടി മരങ്ങള്‍ ആയിരവും പതിനായിരവും നല്‍കിയാണ് കൊള്ളസംഘം കൈക്കലാക്കിയത് , ഇത്തരത്തില്‍ പറ്റിക്കപ്പെട്ട സാധാരണക്കാര്‍ക്ക് 15 ലക്ഷം മുതല്‍ 80 ലക്ഷം രൂപ വരെയാണ് പിഴ ചുമത്തിയത്. ഈ നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും സര്‍ക്കാരിന്റെയും മരം മുറി കേസിലെ പ്രതികളുടെയും ചതിയില്‍പ്പെട്ട കര്‍ഷകരെ സംരക്ഷിക്കുമെന്നും പ്രതിഷേധ മാര്‍ച്ച് ധാരണയും ഉദ്ഘാടനം ചെയ്ത ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എന്‍.ഡി അപ്പച്ചന്‍ പറഞ്ഞു.മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോയി തൊട്ടിത്തറ അധ്യക്ഷന്‍ ആയിരുന്നു. ടി സിദ്ദീഖ് എംഎല്‍എ ,കെപിസിസി അംഗം പിപി ആലി, ഡിസിസി ജനറല്‍ സെക്രട്ടറി ബിനു തോമസ്, എം ഒ , ദേവസ്യ മോഹന്‍ദാസ് കോട്ടക്കൊല്ലി, ചന്ദ്രിക കൃഷ്ണന്‍ , വി,ഉഷ തമ്പി , സജീവന്‍ മടക്കിമല, കെ എ എല്‍ദോ , വി കെ ഗോപി ,ശശി പന്നിക്കുഴി , സുന്ദര്‍രാജ് ഇടപ്പെട്ടി, കെ. പത്മനാഭന്‍ , ഫെന്നി കുര്യന്‍ ,വി വി സുരേഷ്, കെ.എന്‍ ജോഷി, ഫൈസല്‍ പാപ്പിന, എം.കെ നന്ദിഷ്, ബാദുഷ പനംകണ്ടി ,ജെയിംസ് മര്യാലയം, കെ എസ് സ്‌കറിയ, മേരി സിറിയക്, കെ വിജയലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *