എൻ.ബി.എ അക്രഡിറ്റേഷൻ നിറവിൽ തലപ്പുഴയിലെ വയനാട് ഗവൺമെൻറ് എൻജിനീയറിങ് കോളേജ്

കൽപ്പറ്റ: നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻ.ബി.എ ) നിറവിൽ വയനാട് ഗവൺമെൻറ് എൻജിനീയറിങ് കോളേജ്. ആഗസ്റ്റ് മാസത്തിൽ നടന്ന എക്സ്പർട്ട് ടീം വിസിറ്റിൻ്റെ അടിസ്ഥാനത്തിലാണ് കോളേജിലെ രണ്ടു കോഴ്സുകൾക്ക് ഇപ്പോൾ എൻബിഎ അക്രഡിറ്റേഷൻ ലഭിച്ചത് . മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ് എന്നീ കോഴ്സുകൾ ആണ് അവ. കമ്പ്യൂട്ടർ സയൻസ് ,ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് കോഴ്സുകൾക്ക് നേരത്തെ തന്നെ അക്രഡിറ്റേഷൻ ലഭിച്ചിരുന്നു.കോളേജിൽ കഴിഞ്ഞവർഷം ആരംഭിച്ച സിവിൽ ആൻഡ് എൻ വയർമെന്റൽ എൻജിനീയറിങ് കോഴ്സിന് മാത്രമാണ് ഇനി അക്രഡിറ്റേഷൻ ലഭിക്കുവാൻ ഉള്ളത്. 2 ബാച്ച് കുട്ടികൾ പാസ് ഔട്ട് ആയതിനു ശേഷം മാത്രമേ ഈ കോഴ്സിന് അക്രെഡിറ്റേഷന് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. ഇതോടെ എൻ ബി എ അംഗീകാരമുള്ള 4 കോഴ്സ് എന്ന വയനാടിന്റെ സ്വപ്നം നിറവേറി.

Leave a Reply

Your email address will not be published. Required fields are marked *