ജില്ലയിലെ പ്രധാന അറിയിപ്പുകൾ

സഞ്ചരിക്കുന്ന മൃഗാശുപത്രി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം നാളെ രാവിലെ 10 ന് വാളാംതോട് മട്ടിലയം, 11.15 ന് നിരവില്‍പ്പുഴ ക്ഷീര സംഘം ഓഫീസ്, 11.50ന് കുഞ്ഞോം പാല്‍ സംഭരണ കേന്ദ്രം, ഉച്ചക്ക് 1 ന് പാലേരി പാല്‍ സംഭരണ കേന്ദ്രം.

ആധാര്‍ അപ്‌ഡേഷന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം

ജില്ലാതല ആധാര്‍ മോണിറ്ററിംഗ് കമ്മറ്റി യോഗം ചേര്‍ന്നു. ആധാര്‍ നിര്‍ബന്ധിത അപ്‌ഡേഷനുകളും, ആധാര്‍ മൊബൈല്‍ ലിങ്കിംഗും പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി. ആധാര്‍ പുതുക്കുന്നതിന് ജില്ലയിലെ പെര്‍മനന്റ് ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളിലും കുട്ടികളുടെ ആധാറുമായി ബന്ധപ്പെട്ട് 5 വയസ്സിനു ശേഷവും, 15 വയസ്സിനു ശേഷവും ചെയ്യേണ്ട നിര്‍ബന്ധിത അപ്ഡേഷന്‍ നടത്തുന്നതിനായി ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളിലും സൗകര്യം ലഭിക്കും.
ആധാര്‍ കാര്‍ഡുകളിലെ തെറ്റു തിരുത്തലിന് കൃത്യമായ രേഖകള്‍ ഉണ്ടായിരിക്കണം. മൊബൈല്‍ ലിങ്കിംഗ് ഉള്‍പ്പടെ സേവനങ്ങള്‍ ജില്ലയിലെ ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളില്‍ ലഭ്യമാണ്. പത്തുവര്‍ഷം മുമ്പ് എടുത്തിട്ടുളള ആധാര്‍ കാര്‍ഡുകളിലെ അനുബന്ധ രേഖകള്‍ പുതുക്കുന്നതിനായി ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ നിലവിലെ ഐഡി, അഡ്രസ്സ് തെളിയിക്കുന്ന രേഖകള്‍ സഹിതം ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളെ സമീപിക്കാം. പൊതു ജനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് പി.വി സി രൂപത്തില്‍ പ്രിന്റ് ചെയ്ത് ലഭ്യമാക്കാന്‍ ആധാറിന്റെ ഔദ്യോഗിക വെബ് സൈറ്റായ uidai.gov.in സന്ദര്‍ശിച്ച് 50 രൂപ ഫീസടച്ചാല്‍ മതിയാകും. അക്ഷയ കേന്ദ്രങ്ങളിലൂടെയും അപേക്ഷ നല്‍കാം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആധാര്‍ കാര്‍ഡ് പി.വി.സി കാര്‍ഡ് രൂപത്തില്‍ പ്രിന്റ് എടുത്ത് നല്‍കുന്ന സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ.രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പു മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആധാറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 206265 ല്‍ ബന്ധപ്പെടണം.

ജനന സര്‍ട്ടിഫിക്കറ്റ് പ്രത്യേക അദാലത്ത്

എ ഫോര്‍ ആധാര്‍ ക്യാമ്പയിനിന്റെ ഭാഗമായി 5 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് നടത്തുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി ഒക്ടോബര്‍ 6 ന്എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക അദാലത്തുകള്‍ നടത്തും. ആധാര്‍ എന്റോള്‍മെന്റ് നടത്തുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ തൊട്ടടത്തുള്ള പഞ്ചായത്തില്‍ നടക്കുന്ന അദാലത്തില്‍ പങ്കെടുക്കണം. ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം ആധാര്‍ കേന്ദ്രങ്ങള്‍ മുഖേന ആധാര്‍ എന്റോള്‍മെന്റ് നടത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെയോ, ട്രൈബല്‍ പ്രെമോട്ടര്‍മാരുമായോ, അംഗന്‍വാടികളുമായോ ബന്ധപ്പെടണം. ഫോണ്‍: 04936 206267.

Leave a Reply

Your email address will not be published. Required fields are marked *