രക്ഷാപ്രവര്‍ത്തനത്തിലെ നൂതനമാര്‍ഗങ്ങള്‍ പരിചയപ്പെടുത്തി അഗ്നിരക്ഷാസേനയുടെ മോക്ഡ്രില്‍


കല്‍പ്പറ്റ :ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ അഗ്നി രക്ഷാനിലയത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി നടത്തിയ മോക്ഡ്രില്‍ ശ്രദ്ധേയമായി. ഉരുള്‍ പൊട്ടല്‍ മലവെള്ളപ്പാച്ചില്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ അകപ്പെട്ടവരെ എങ്ങനെ സുരക്ഷിത സ്ഥലത്ത് എത്തിക്കാം, മലയിടുക്കുകളിലും വലിയ മരങ്ങള്‍ക്കു മുകളിലും കുടുങ്ങിക്കിടക്കുന്നവരെയും ബഹുനില കെട്ടിടങ്ങളിലുണ്ടാവുന്ന തീപ്പിടത്തങ്ങളില്‍ അകപ്പെട്ടു പോകുന്നവരെയും എങ്ങനെ രക്ഷിക്കാം തുടങ്ങിയ വിഷയങ്ങളിലായിരുന്നു മോക്ഡ്രില്‍. വെര്‍ട്ടിക്കല്‍, ഹൊറിസോണ്ടല്‍ റോപ്പ് റെസ്‌ക്യു, ബര്‍മാ ബ്രിഡ്ജ്, റോപ്പ് ക്ലൈമ്പിംഗ്, റോപ്പ് ലാഡര്‍ ജംപിങ് ആന്‍സര്‍, ഹോറിസോണ്ടല്‍ റിവര്‍ റെസ്‌ക്യൂ തുടങ്ങിയ രക്ഷാ പ്രവര്‍ത്തന മാര്‍ഗങ്ങളും മോക്ഡ്രില്ലില്‍ ഉള്‍പ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *