പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഇന്ന് അവസാനിക്കും. വൈസ് പ്രസിഡന്റ് കമല ഹാരിസുമായും സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും മോദി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി. പ്രമുഖ അമേരിക്കന്‍ കമ്പനി മേധാവികളെയും പ്രധാനമന്ത്രി കണ്ടു.
വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ബോയിങ്, ആമസോണ്‍, ഗൂഗിള്‍ ഉള്‍പ്പെടെയുള്ള കമ്പനികളുടെ സി.ഇ.ഒമാര്‍ പങ്കെടുത്തു. ഇന്ത്യയിലെ ഡിജിറ്റല്‍ രംഗത്ത് 10 ബില്ല്യന്‍ യു.എസ് ഡോളര്‍ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ അറിയിച്ചിരുന്നു. ഇന്ത്യന്‍ വ്യവസായ പ്രമുഖരായ ആനന്ദ് മഹീന്ദ്ര, മുകേഷ് അംബാനി, നിഖില്‍ കാമത്ത്, വൃന്ദ കപൂര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഈജിപ്ത് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കെയ്‌റോയിലേക്ക് തിരിക്കും. യുഎസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി എത്തുന്ന പ്രധാനമന്ത്രി ഒന്നാം ലോകയുദ്ധത്തില്‍ വീരമൃത്യു വരിച്ച നാലായിരം ഇന്ത്യന്‍ സൈനികരുടെ സ്മാരകത്തില്‍ ആദരം അര്‍പ്പിച്ചാണ് ദ്വിദിന സന്ദര്‍ശനം ആരംഭിക്കുക. ഇതാദ്യമാണ് മോദി ഈജിപ്ത് സന്ദര്‍ശിക്കുന്നത്. ഈജിപ്ത് പ്രസിഡന്റ് ഫത്താ അല്‍ സിസിയുമായി ചര്‍ച്ച നടത്തും.