വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

സഞ്ചരിക്കുന്ന ആതുരാലയം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സഞ്ചരിക്കുന്ന ആതുരാലയം കനിവിന്റെ സേവനം നാളെ തരുവണ രാവിലെ 9.30ന്, ഉച്ചക്ക് 2 ന് കാരക്കാമല ആരോഗ്യ കേന്ദ്രം.

ഗ്രോ ബ്രാന്‍ഡ് ഷോപ്പ്
അപേക്ഷ ക്ഷണിച്ചു

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ വിപണി വികസന പദ്ധതി പ്രകാരം ജില്ലയല്‍ കേരളാ ഗ്രോബ്രാന്‍ഡ് ഷോപ്പ് നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എഫ്.പി.ഒ കള്‍, കൃഷിക്കൂട്ടങ്ങള്‍, ഫാര്‍മര്‍ ഓര്‍ഗനൈസേഷനുകള്‍, സര്‍ക്കാരിതര സംഘടനകള്‍, അഗ്രികള്‍ച്ചറല്‍ സഹകരണ സൊസൈറ്റികള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയും പ്രൊജക്ടുകളും ഒക്ടോബര്‍ 28 നകം കൃഷിഭവനുകളില്‍ നല്‍കണം. ഫോണ്‍ 9383471921

ലാബ് ടെക്നീഷ്യന്‍ നിയമനം

വയനാട് മെഡിക്കല്‍ കോളേജില്‍ കെ.എസ്.എസ.ിഎസ് പദ്ധതി പ്രകാരം താല്‍ക്കാലികമായി ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. ബിരുദവും, ലാബ് ടെക്നോളജിയില്‍ ഡിപ്ലോമയും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് എന്നിവയുമായി ഒക്ടോബര്‍ 26 ന് രാവിലെ 10 നകം ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04935 240 264.

നിയമസഭാസമിതി സിറ്റിങ്ങ് നാളെ

കേരള നിയമസഭ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി ഒക്ടോബര്‍ 19 ന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ്ങ് നടത്തും. ജില്ലയില്‍ നിന്നും സമിതിക്ക് ലഭിച്ച ഹര്‍ജികളില്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും നിയമസഭാ സമിതി തെളിവെടുപ്പ് നടത്തും. യുവജനങ്ങളില്‍ നിന്നും യുവജന സംഘടനകളില്‍ നിന്നും സമിതി പുതിയ പരാതികള്‍ സ്വീകരിക്കും. സമിതി മുമ്പാകെ യുവജനങ്ങള്‍ക്കും സംഘടനാ പ്രതിനിധികള്‍ക്കും നേരിട്ട് ഹാജരായി പരാതികള്‍ സമര്‍പ്പിക്കാം.

മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് ധനസഹായം

സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ജൈവ കൃഷി വികസന പദ്ധതിയില്‍ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 60000 രൂപ ചെലവില്‍ 20 അടി നീളം 4 അടി വീതിയും 2 അടി ഉയരത്തിലുമുള്ള രണ്ട് മണ്ണിര കമ്പോസ്റ്റ് ടാങ്കുകളും അനുയോജ്യമായ ഷെഡും ഉള്‍ക്കൊള്ളുന്ന ജൈവ വള നിര്‍മാണ യൂണിറ്റ് നിര്‍മ്മിക്കുന്നതിനാണ് ധനസഹായം. 30000 രൂപ സബ്സിഡി നല്‍കും. കര്‍ഷകര്‍ ഒക്ടോബര്‍ 21 നകം അതാത് കൃഷി ഭവനുകളില്‍ അപേക്ഷ നല്‍കണം. ജൈവ രീതിയില്‍ കൃഷി ചെയ്യുന്ന കൃഷിയിടങ്ങള്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കാനുള്ള പദ്ധതിയിലും കര്‍ഷകര്‍ക്ക് അപേക്ഷ നല്‍കാം.

Leave a Reply

Your email address will not be published. Required fields are marked *