ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ബോധവത്ക്കരണ ക്യാമ്പ്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് ജില്ലാ ബോധവത്ക്കരണ ക്യാമ്പും ഔട്ട്‌റിച്ച് പ്രോഗ്രാമും ഒക്ടോബര്‍ 27 ന് രാവിലെ 9 ന് കല്‍പ്പറ്റ ആസൂത്രണ ഭവന്‍ എ. പി.ജെ ഹാളില്‍ നടക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവരില്‍ നിന്നുമുള്ളവര്‍ക്ക് പങ്കെടുക്കാം. https://forms.gle/mfafpepPbtAC2jq-j6 സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും പങ്കെടുക്കാം.

ജില്ലാ വികസന സമിതി

വയനാട് ജില്ലാ വികസന സമിതി യോഗം ഒക്ടോബര്‍ 28ന് ശനിയാഴ്ച്ച രാവിലെ 11ന് ആസൂത്രണഭവനിലെ എ.പി.ജെ ഹാളില്‍ നടക്കും. ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കണം.

അപേക്ഷ ക്ഷണിച്ചു

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് വസ്തുനികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെട്ടിട പരിശോധനയ്ക്കും വിവരശേഖരണത്തിനും ഡാറ്റാ എന്‍ട്രിക്കുമായി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വ്വെയര്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒക്ടോബര്‍ 26ന് രാവിലെ 11ന് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ കൂടിക്കാഴ്ച നടക്കും. ഫോണ്‍ 04936 299481

സ്‌പോട്ട് അഡ്മിഷന്‍

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയിലെ ബി.ടെക് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, ബി.ടെക് ഫുഡ് ടെക്‌നോളജി എന്നീ കോഴ്‌സുകളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കീം റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലും കമ്മ്യൂണിറ്റി റിസര്‍വേഷന്‍ പാലിച്ചുകൊണ്ടുമായിരിക്കും അഡ്മിഷന്‍ നടത്തുക. വിദ്യാര്‍ത്ഥികള്‍ രേഖകള്‍ സഹിതം ഒക്ടോബര്‍ 28ന് രാവിലെ 10ന് കോളേജില്‍ ഹാജരാകണം. www.kcaet.kau.in, www.kau.in വെബ്‌സൈറ്റില്‍ നിന്നും വിവരങ്ങള്‍ അറിയാം. ഫോണ്‍ 0494 2686214

ഏകദിന പരിശീലനം

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തിയ വയര്‍മാന്‍ പ്രായോഗിക പരീക്ഷ വിജയിച്ചവര്‍ക്കുള്ള വൈദ്യുത സുരക്ഷ സംബന്ധിച്ച നിര്‍ബന്ധിത ഏകദിന പരിശീലനം ഒക്ടോബര്‍ 31ന് രാവിലെ 9 മുതല്‍ മുട്ടില്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 04936 295004

വ്യക്തിഗത വായ്പ; അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ കുറഞ്ഞ പലിശ നിരക്കില്‍ നടപ്പിലാക്കുന്ന വ്യക്തിഗത വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ വകുപ്പുകളിലോ ലാഭകരമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 04936202869,9400068512

കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ 1 മുതല്‍ 8 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷംരൂപയില്‍ കവിയാത്ത, മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 90 ശതമാനവും അതില്‍ കൂടുതലും മാര്‍ക്കും ഹാജരുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ മാര്‍ക്ക്, കുറഞ്ഞ വരുമാനം എന്നിവയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിവര്‍ഷം 1500 രൂപ നിരക്കില്‍ സ്‌കോളര്‍ഷിപ്പ് അനുവദിക്കും. വിദ്യാര്‍ത്ഥികള്‍ അപേക്ഷ നവംബര്‍ 15 നകം വിദ്യാലയങ്ങളില്‍ സമര്‍പ്പിക്കണം. സ്‌കൂള്‍ അധികൃതര്‍ നവംബര്‍ 30 നകം ലഭിച്ച അപേക്ഷകള്‍ ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന പിന്നാക്ക വിഭാഗ വികസന വകുപ്പിന് സമര്‍പ്പിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷാ ഫോറവും www.bcdd.kerala.gov.in, www.egrantz.kerala.gov.in വെബ്‌സൈറ്റുകളില്‍ നിന്നും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *