വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി തലപ്പുഴ വയനാട് ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ റഗുലര്‍ എം.ടെക് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 27 ന് സ്പോട്ട് അഡ്മിഷഷന്‍ നടത്തും. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ ടി.സി, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി രാവിലെ 11 നകം കോളേജില്‍ എത്തണം. ഏതെങ്കിലും സ്ഥാപനങ്ങളില്‍ ഇപ്പോള്‍ പഠിക്കു ന്ന വിദ്യാര്‍ത്ഥികള്‍ ടിസിക്ക് പകരം സ്ഥാപനത്തില്‍ നിന്നുള്ള എന്‍.ഒ.സി നിര്‍ബന്ധമായും ഹാജരാക്കണം.സാങ്കോതിക വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ഫോണ്‍: 944745377

തലപ്പുഴ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് ഒന്നാം വര്‍ഷ(റഗുലര്‍), ബി.ടെക് രണ്ടാം വര്‍ഷ( ലാറ്ററല്‍ എന്‍ട്രി) കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 29ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ രാവിലെ 11ന് മുന്‍പായി കോളേജില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gecwyd.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 04935 257320, 04935 257321.

ടെണ്ടര്‍ ക്ഷണിച്ചു

സുല്‍ത്താന്‍ ബത്തേരി പട്ടിക വര്‍ഗ്ഗ വികസന ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചീരാല്‍ പ്രീമെട്രിക് ഹോസ്റ്റലിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലത്ത്  തടസ്സമായി നില്‍ക്കുന്ന 32 മരങ്ങള്‍ ളായി മുറിച്ച് ശേഖരിച്ചു നീക്കം ചെയ്യുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. നവംബര്‍ 9 ന് ഉച്ചക്ക് 12 നകം  ടെണ്ടര്‍ ലഭിക്കണം. ഫോണ്‍: 04936221074

ഓവര്‍സീയര്‍ നിയമനം

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ നിലവില്‍ ഒഴിവിലുള്ള ഓവര്‍സീയര്‍ തസ്തികയില്‍ പട്ടിക വര്‍ഗ്ഗക്കാരായ അപേക്ഷകരില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷ പോളിടെക്‌നിക്ക് ഡിപ്ലോമ/രണ്ട് വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ പട്ടികവര്‍ഗ്ഗക്കാരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും സഹിതം നവംബര്‍ 10ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍  നടക്കുന്ന കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. 04935 230325

ലേലം

ജില്ലാ സായുധ സേന ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ള 7 പോലീസ് ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങള്‍ www.mstcecommerce.com എന്ന വെബ്സൈറ്റില്‍ നവംബര്‍ 3 ന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ഓണ്‍ലൈനായി ലേലം ചെയ്യും. ഫോണ്‍: 04936 202 525.

എന്‍ട്രികള്‍ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തും യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം വിവിധ കലാ മത്സരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. വായ്പ്പാട്ട്, മണിപ്പൂരി, കഥക്, സിത്താര്‍, വീണ, ഒഡീസ്സി, ഗിത്താര്‍, ഹാര്‍മോണിയം, ഫ്ളൂട്ട്, സ്റ്റോറി റൈറ്റിംഗ് പോസ്റ്റര്‍ മേക്കിംഗ്, ഫോട്ടോ ഗ്രാഫി, ജസ്റ്റ് എ മിനിട്ട് എന്നീ ഇനങ്ങള്‍ക്ക് ജനുവരി 1 ന് 15 വയസ്സിനും 30 വയസ്സിനും ഇടയിലുള്ള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 5 ന് വൈകിട്ട് 4 നകം ജില്ലാ പഞ്ചായതത്തില്‍ നേരിട്ട് എത്തിക്കണം.





Leave a Reply

Your email address will not be published. Required fields are marked *