ഒന്നേകാല്‍ കിലോയോളം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

തൊണ്ടര്‍നാട്: ഒന്നേകാല്‍ കിലോയോളം കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ യുവാക്കളെ തൊണ്ടര്‍നാട് പോലീസ് പിടികൂടി. തൊട്ടില്‍പ്പാലം പയ്യന്റെവിട താഴെക്കുനിയിന്‍ വീട്ടില്‍ പി.ടി. ശ്രീഷ് (25), കുറ്റ്യാടി പുത്തന്‍പുരയില്‍ പി.പി. സുബൈര്‍ (41) എന്നിവരെയാണ് തൊണ്ടര്‍നാട് എസ്.എച്ച്.ഒ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ അബ്ദുള്‍ ഖാദര്‍ അറസ്റ്റ് ചെയ്തത്. 1.204 കിലോഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന്പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി പതിനൊന്നോടെ വാളാന്തോട് ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിമ്മി, യൂനസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രകാശന്‍, സുബിന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *