വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

സ്ത്രീ സുരക്ഷ ; സ്വയം പ്രതിരോധ പരിശീലനം

ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ കലക്ട്രേറ്റിലെ വനിതാ ജീവനക്കാര്‍ക്കായി സ്ത്രീ സുരക്ഷ സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിക്കും. ഒക്ടോബര്‍ 31 ന് ഉച്ചയ്ക്ക് 2 ന് കലക്ട്രേറ്റ് ഹാളില്‍ നടക്കുന്ന പരിപാടി ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്യും.

ക്വട്ടേഷന്‍ ക്ഷണിച്ചു

മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്രൂണലിലേക്ക് സാനിറ്ററി നാപ്കിന്‍ ഇന്‍സിനറേറ്റര്‍ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനും താല്‍പര്യമുള്ളവരില്‍ നിന്നും മക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 16 നകം നല്‍കണം.ഫോണ്‍: 04936 203350.

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം

നാഷ്ണല്‍ ആയുഷ് മിഷനു കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കറെ നിയമിക്കുന്നു. യോഗ്യത ജി.എന്‍.എം. പ്രായപരിധി 35. താല്‍പര്യമുള്ളവര്‍ നവംബര്‍ 3 ന് രാവിലെ 10 ന് അഞ്ച്കുന്ന് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി എത്തണം. ഫോണ്‍:9497303013

സഞ്ചരിക്കുന്ന ആതുരാലയം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സഞ്ചരിക്കുന്ന ആതുരാലയം കനിവിന്റെ സേവനം നാളെ (ശനി) രാവിലെ 9.30ന് തിരുനെല്ലി പഞ്ചായത്തിലെ പോത്തുംമൂല അങ്കണ്‍വാടി,
ഉച്ചക്ക് 2ന് പനവല്ലി ടൗണ്‍.

അക്കൗണ്ടന്റ്, അസിസ്ന്റ് കോ ഓര്‍ഡിനേറ്റര്‍ നിയമനം

കുടുംബശ്രീ ജില്ലാമിഷനു കീഴിലെ തിരുനെല്ലി സ്പെഷ്യല്‍ പ്രൊജക്ട് ഓഫീസില്‍ അക്കൗണ്ടന്റ്, അസിസ്ന്റ് കോ ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം. യോഗ്യത
അക്കൗണ്ടന്റ് ബി.കോം, അസി.കോ-ഓര്‍ഡിനേറ്റര്‍ ബിരുദം, ട്രൈബല്‍ മേഖലയില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം. അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ വയനാട് ജില്ലയില്‍ താമസിക്കുന്ന വ്യക്തിയായിരിക്കണം. മാനന്തവാടി ബ്ലോക്കില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ/കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. പ്രായപരിധി 20 നും 35 നും മദ്ധ്യേ. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്കും പദ്ധതി പ്രദേശത്തു താമസിക്കുന്നവര്‍ക്കും മുന്‍ഗണന, ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക്്മുന്‍ഗണന. ഉദ്യോഗാര്‍ത്ഥി അപേക്ഷാ ഫോറം പൂരിപ്പിച്ച് ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറി,പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം, എ.ഡി.എസ്. ചെയര്‍പേഴ്സന്റെ, സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ വാങ്ങി, സി.ഡി.എസ്. ചെയര്‍പേഴ്സന്റെ, സെക്രട്ടറിയുടെ മേലൊപ്പോടുകൂടി അപേക്ഷ നവംബര്‍ 15 നകം കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക നേരിട്ടോ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, 2-ാം നില, പോപ്പുലര്‍ ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന് എതിര്‍ വശം, കല്‍പ്പറ്റ നോര്‍ത്ത്, പിന്‍കോഡ് 673122 എന്ന വിലാസത്തില്‍ തപാലായോ നല്‍കണം. പൂരിപ്പിച്ച അപേക്ഷക്കൊപ്പം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ പേരില്‍ 200/-രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആശ്രയ കുടുംബാംഗം/ ഭിന്നശേഷി/ ട്രാന്‍സ്ജെന്റര്‍/എസ്.സി/എസ്.റ്റി. എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്ളടക്കം ചെയ്യണം. ഫോണ്‍ 04936 299370, 04936206589.

റവന്യു റിക്കവറി അദാലത്ത് 51 കേസ്സുകള്‍ തീര്‍പ്പാക്കി

മോട്ടോര്‍ വാഹന വകുപ്പ് നികുതി കുടിശ്ശിക റവന്യു റിക്കവറി നടപടികള്‍ നേരിടുന്ന വാഹന ഉടമകള്‍ക്കായി കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ അദാലത്തില്‍ 51 കേസ്സുകള്‍ തീര്‍പ്പാക്കി. അദാലത്തില്‍ പങ്കെടുക്കാന്‍ നോട്ടിസ് നല്‍കിയ 95 കേസുകളില്‍ 62 കേസുകളാണ് പരിഗണിച്ചത്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ പരിധിയില്‍ വരുന്ന റവന്യു റിക്കവറി കേസുകളില്‍ ഓഫീസില്‍ നേരിട്ടെത്തി പരിഹാരം തേടാമെന്ന് ആര്‍.ടി.ഒ ഇ മോഹന്‍ദാസ് അറിയിച്ചു.

ഏഴാം തരം തുല്യത പരീക്ഷ

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷ ഒക്ടോബര്‍ 28, 29 തീയ്യതികളില്‍ നടക്കും. ജില്ലയില്‍ 5 പരീക്ഷ കേന്ദ്രങ്ങളിലായി 72 പേര്‍ ഏഴാം തരം തുല്യതയും 213 പേര്‍ നാലാം തരം തുല്യതയും എഴുതും. ഹിന്ദി ഉള്‍പ്പെടെ 6 വിഷയങ്ങള്‍ ഏഴാം തരത്തിനും ഇംഗ്ലീഷ് ഭാഷ ഉള്‍പ്പെടെ 4 വിഷയങ്ങള്‍ നാലാം തരത്തിനും ഉണ്ട്. പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിക്കും. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *