കഞ്ചാവ് കൈവശം വച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ

കല്‍പറ്റ: കഞ്ചാവ് കൈവശം വച്ച കേസില്‍ പ്രതിക്ക് 2 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും. മൈലമ്പാടി അപ്പാട് പാറക്കൽ മനോജി (52) നെയാണ് കല്‍പറ്റ അഡിഷണല്‍ സെഷന്‍സ് (എന്‍.ഡി.പി.എസ് സ്‌പെഷല്‍) കോടതി ശിക്ഷിച്ചത്. നാര്‍കോട്ടിക് സ്‌പെഷല്‍ ജഡ്ജി എസ്.കെ. അനില്‍കുമാറാണ് വിധി പ്രഖ്യാപിച്ചത്. 2016 ജൂണിലാണ് കേസിനാസ്പദമായ സംഭവം. 1.387 കി.ഗ്രാം കഞ്ചാവുമായി കൃഷ്ണഗിരി വില്ലേജിലെ മധുകൊല്ലിയിൽ വച്ച് പ്രതിയെ മീനങ്ങാടി പ പൊലീസ് പിടികൂടുകയായിരുന്നു. അന്നത്തെ സബ് ഇന്‍സ്‌പെക്ടറായിരുന്ന എ. യു ജയപ്രകാശാണ് കുറ്റകൃത്യം കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇൻസ്‌പെക്ടർ സുധാകരൻ ആയിരുന്നു കേസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യുഷന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ അഡ്വ. എ.യു. സുരേഷ്‌ കുമാര്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *