കല്‍പ്പറ്റ: മഴക്കാലത്ത് ഊത്തപിടിത്തം വേണ്ടെന്നും നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയെന്നും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍.
ജില്ലയിലെ പ്രകൃതിദത്ത ജലാശയങ്ങളിലെ മത്സ്യസമ്പത്ത് നിലനിര്‍ത്തുന്നതിലേക്കും സംരക്ഷിക്കുന്നതിലേക്കും പ്രതികൂലമായ രീതിയില്‍ മത്സ്യങ്ങളുടെ മണ്‍സൂണ്‍ കാല സ്വാഭാവിക മത്സ്യ പ്രജനനം തടസ്സപ്പെടുത്തിക്കൊണ്ട് അനധികൃത മത്സ്യബന്ധന രീതികള്‍ (ഊത്ത പിടുത്തം, തെരിവല) സ്വീകരിക്കുന്നതാണ് വിലക്കിയിരിക്കുന്നത്. കേരള ഉള്‍നാടന്‍ മത്സ്യബന്ധന ആക്ട് പ്രകാരം 2010 പ്രകാരം നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറി
സ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. കഴിഞ്ഞദിവസം തവിഞ്ഞാല്‍ പഞ്ചായത്തിിലും സമാനമായ രീതിയില്‍ വിലക്ക് പുറപ്പെടുവിച്ചിരുന്നു.