വാട്‌സ്ആപ്പില്‍ പഴയ സന്ദേശങ്ങള്‍ തിരയാന്‍ ബുദ്ധിമുട്ടുണ്ടോ? പുതിയ അപ്‌ഡേറ്റ് ഇതാ

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി മെറ്റ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ്. വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കാണ് പുതിയ ഫീച്ചര്‍ ആദ്യം ലഭ്യമാകുക. വാട്‌സ്ആപ്പിന്റെ വെബ് പതിപ്പില്‍ സന്ദേശങ്ങള്‍ തിരഞ്ഞ് കണ്ടെത്തുന്നതിന് ഉപയോക്താക്കളെ എുളപ്പത്തില്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഉപയോക്താക്കള്‍ക്ക് നേരത്തെ അയച്ച ഒരു സന്ദേശം കണ്ടെത്താന്‍ കീവേഡുകള്‍ ഓര്‍ക്കണമെന്നില്ല. സന്ദേശം എന്നാണ് അയച്ചെന്നതെന്നും അല്ലെങ്കില്‍ ലഭിച്ചതെന്നും അറിയാമെങ്കില്‍ തീയതി അടിസ്ഥാനമാക്കി സന്ദേശങ്ങള്‍ കണ്ടെത്താം. ടെക്‌സ്റ്റുകള്‍ ഇല്ലാത്ത വീഡിയോകളും വോയ്സ് നോട്ടുകളും ഉള്‍പ്പെടെ തിരഞ്ഞ് കണ്ടെത്തുന്നതിന് ഈ ഫീച്ചര്‍ ഏറെ സഹായിക്കും. വാട്ട്സ്ആപ്പ് .2348.50-ല്‍ ഫീച്ചര്‍ വരുന്നതായി വാബീറ്റ ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്തത്. വാട്‌സാപ്പിന്റെ വെബ് പതിപ്പില്‍ സന്ദേശങ്ങള്‍ക്കായി തിരയുമ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു പുതിയ കലണ്ടര്‍ ഐക്കണ്‍ ചേര്‍ത്തു. വാട്ട്സ്ആപ്പ് വെബിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിലുള്ള കുറച്ച് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ നിലവില്‍ ലഭ്യമാണ് റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് വാട്ട്സ്ആപ്പ് വെബിനായുള്ള പുതിയ ‘സെര്‍ച്ച് ബൈ ഡേറ്റ്’ ഫീച്ചര്‍ ഒരു സന്ദേശം അയച്ചതോ സ്വീകരിച്ചതോ ആയ തീയതിയെ അടിസ്ഥാനമാക്കി വേഗത്തില്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ അനുവദിക്കും. പുതുതായി ചേര്‍ത്ത ഐക്കണില്‍ ക്ലിക്കുചെയ്യുമ്പോള്‍ ഒരു നിശ്ചിത തീയതി തെരഞ്ഞെടുക്കാനുള്ള ഒപ്ഷനോടുകൂടിയ കലണ്ടര്‍ തുറക്കുമെന്നും ഇതിലൂടെ സന്ദേശങ്ങള്‍ കണ്ടെത്താമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *