ബാലവേദി എന്ത്? എന്തിന്?ശില്‍പശാല സംഘടിപ്പിച്ചു

കല്‍പ്പറ്റ: ബാലവേദി എന്ത് എന്തിന് എന്നവിഷയത്തില്‍ വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ശില്‍പശാല നടത്തി. ബാലവേദി മെന്റര്‍മാര്‍, ലൈബ്രറി സെക്രട്ടറിമാര്‍ എന്നിവര്‍ക്കുള്ള ശില്പശാല കല്‍പ്പറ്റ എസ്. കെ. എം. ജെ. ഹൈസ്‌ക്കൂള്‍ ജിനചന്ദ്രസ്മാരക ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ നടന്നു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം എ. കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി. കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബാലവേദി താലൂക്ക് കോ ഓര്‍ഡിനേറ്റര്‍ എം. ദേവകുമാര്‍, താലൂക്ക് റിസോഴ്‌സ് പേഴ്‌സണ്‍ പി. ശിവന്‍പിള്ള, എ. ജനാര്‍ദ്ദനന്‍, ഒ.കെ. പീറ്റര്‍ എന്നിവര്‍ ക്ലാസുകള്‍ എടുത്തു. താലൂക്കിലെ മുഴുവന്‍ ലൈബ്രറികളിലും പരിശീലനം ലഭിച്ച മെന്റര്‍മാരുടെ നേതൃത്വത്തില്‍ ‘വര്‍ണ്ണക്കൂടാരം ‘ബാലവേദി ക്യാമ്പുകള്‍ സംഘടിപ്പിക്കും. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളായ പി. കെ. ഷാഹിന, എ. കെ. മത്തായി,ഒ. വി. സുധീര്‍, എന്നിവര്‍ സംസാരിച്ചു.വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി. എം. സുമേഷ് സ്വാഗതവും, ജോയിന്റ് സെക്രട്ടറി പി. ശിവദാസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *