പിണങ്ങാട് പുഴക്കലില്‍ ഉണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് പരിക്ക്. ചെന്നലോട് സ്വദേശി ലിജോയ്ക്കാണ് പരിക്കേറ്റത്. ഇയാളെ ആദ്യം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുഴക്കലില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് പോവുകയായിരുന്ന കാറും പടിഞ്ഞാറത്തറ ഭാഗത്ത് നിന്നും വന്ന ബൈക്കും ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ കിണറിന് മുകളിലേക്ക് മറിഞ്ഞു.