തെളിനീര് അമൃത് 2.0 കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസന മുന്നേറ്റത്തിന് പരസ്പര സൗഹാര്‍ദ്ദവും സഹകരണവും അനിവാര്യമാണ് രാഹുല്‍ ഗാന്ധി എം.പി. പറഞ്ഞു. മാനന്തവാടി നഗരസഭ തെളിനീര്‍ അമൃത് 2.0 സൗജന്യകുടിവെള്ള പദ്ധതിയുടെയും പയ്യംമ്പള്ളി രാജീവ് ഗാന്ധി അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍ ഇ-ഹെല്‍ത്ത് പ്രഖ്യാപനത്തിന്റെയും ഉദ്ഘാടനം മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി.സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയാരിരുന്നു അദ്ദേഹം.ജനക്ഷേമ പദ്ധതികളിലൂടെയാണ് യഥാര്‍ത്ഥ വികസനം സാധ്യമാകുന്നത്. വയനാട്ടുകാര്‍ എനിക്ക് എന്നും പ്രീയപ്പെട്ടവരും എന്റെ കുടുംബമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. കെ.സി വേണുഗോപാല്‍ എം.പി മുഖ്യാതിഥിയായിരുന്നു. വാളാട് പി.എച്ച്.സിക്ക് കീഴിലുള്ള പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന് അനുവദിച്ച ആബുലന്‍സിന്റെ താക്കോല്‍ദാനം ചടങ്ങില്‍ രാഹുല്‍ ഗാന്ധി നിര്‍വഹിച്ചു. പൊതു ശൗചാലയത്തിന് സ്ഥലം വിട്ടു നല്‍കിയ കാര്‍മല്‍ അപ്പോസ്തലിക്ക് സഭ പ്രതിനിധിയായ സിസ്റ്റര്‍ റോഷ്‌നയെയും നഗരസഭയിലെ ഇ ഹെല്‍ത്ത് പദ്ധതിക്ക് നേതൃത്വം നല്‍കിയ രാജീവ് ഗാന്ധി അര്‍ബന്‍ ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. അജയ് ജേക്കബിനെയും ചടങ്ങില്‍ ആദരിച്ചു.മാനന്തവാടി നഗരസഭ തെളിനീര്‍ അമൃത് കുടിവെളള പദ്ധതിയില്‍ 12 കോടി രൂപ ചെലവഴിച്ച് 3300 കുടുംബങ്ങള്‍ക്ക് സൗജന്യമായി കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിച്ച് 36 ഡിവിഷനുകളിലും ആദ്യഘട്ടമെന്ന രീതിയില്‍ 90 കുടുംബങ്ങള്‍ക്ക് വീതം കുടിവെള്ളം നല്‍കും. 2025 ആകുമ്പോഴേക്കും നഗരസഭ പരിധിയിലെ എല്ലാ കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതി ലക്ഷ്യം. പയ്യമ്പള്ളി രാജീവ് ഗാന്ധി അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററില്‍ ഇ.ഹെല്‍ത്ത് സംവിധാനത്തിന്റെ പ്രഖ്യാപനവും വേദിയില്‍ നടന്നു. അഡ്വ ടി. സിദ്ധീഖ് എം.എല്‍.എ, നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ പി.വി.എസ് മൂസ, ലേഖ രാജീവന്‍, അഡ്വ സിന്ധു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ പി.വി ജോര്‍ജ്, ബി.ഡി അരുണ്‍കുമാര്‍, മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി, ഡോ ജെറിന്‍ ജെറാള്‍ഡ്, ഡോ ഗീതു കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.*ജില്ലക്ക് ആംബുലന്‍സ് നല്‍കി*രാഹുല്‍ ഗാന്ധി എം.പി യുടെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തി വയനാട് മെഡിക്കല്‍ കോളേജിന് നല്‍കിയ ആംബുലന്‍സ് രാഹുല്‍ ഗാന്ധി എം.പി ജില്ലാ കളക്ടര്‍ ഡോ.ആര്‍ രേണു രാജിന് കൈമാറി. 25 ലക്ഷം രൂപ വകയിരുത്തിയാണ് ആംബുലന്‍സ് ജില്ലയ്ക്കായി അനുവദിച്ചത്. കളക്ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ കെ.സി വേണു ഗോപാല്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എം.എല്‍.എമാരായ അഡ്യ ടി.സിദ്ദീഖ്, ഐ.സി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.