പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഒമ്പത് വര്‍ഷത്തെ സേവനത്തിനു ശേഷം കോട്ടത്തറ എഫ്എച്ച്‌സിയിലേക്ക് സ്ഥലം മാറി പോകുന്ന ഡോ. എം.പി.കിഷോര്‍ കുമാറിനും 2 വര്‍ഷത്തെ സേവനത്തിനു ശേഷം സ്ഥലം മാറിപ്പോകുന്ന ഡോ. അനസിനും ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്.എം.സി)യുടെ നേതൃത്വത്തില്‍ യാത്രയപ്പ് നല്‍കി. യോഗത്തില്‍ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലന്‍ അദ്ധ്യക്ഷം വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ ജോസ്, വാര്‍ഡ് മെമ്പര്‍മാരായ ബുഷറ, വൈശ്യന്‍ മുഹമ്മദ് ബഷീര്‍, എച്ച്.എം.സി. മെമ്പര്‍മാരായ സി.ഇ. ഹാരീസ്, സതീഷ് കുമാര്‍ എം.ജി., ഇ.സി.അബ്ദുള്ള, ബാലകൃഷ്ണന്‍, ഡോ. എം.പി.കിഷോര്‍ കുമാര്‍, ഡോ. അനസ് എന്നിവര്‍ പ്രസംഗിച്ചു.