മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ജൂലൈ 2ന് ് മണിപ്പൂര്‍ ഐക്യദാര്‍ഢ്യ ദിനം നടത്തുമെന്ന് കത്തോലിക്കാ സഭ അറിയിച്ചു. അഖിലേന്ത്യാ മെത്രാന്‍ സമിതിയുടെ സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു. മണിപ്പൂര്‍ സംഘര്‍ഷങ്ങള്‍ക്കെതിരെ പള്ളികളില്‍ എ.കെ.സി.സി. ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു. എ.കെ.സി.സി. കേന്ദ്ര നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം എല്ലാ യൂണിറ്റുകളിലും പ്രതിഷേധ യോഗങ്ങളും പ്രാര്‍ത്ഥനാ കൂട്ടായ്മയും നടത്തി.
വെള്ളമുണ്ട ഒഴുക്കന്‍മൂല പള്ളിയില്‍ ഫാ. ജോളി കളപ്പുര ഉദ്ഘാടനം ചെയ്തു. ജോസ് ചിരിയന്‍ കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ഷാജു മഠത്തിപറമ്പില്‍, ജോര്‍ജ് കോളിന്‍സ്, ജോയി കാട്ടാംകോട്ടില്‍, ബേബി കുന്നുമ്മല്‍ എന്നിവര്‍ സംസാരിച്ചു.