കല്‍പ്പറ്റ: കര്‍ണാടകയില്‍ നിന്നുള്ള നന്ദിനി പാല്‍ കേരളത്തില്‍ വിറ്റഴിക്കാനുള്ള നീക്കാം തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (കെസിഇയു) സിഐടിയു കല്‍പ്പറ്റ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
വയനാട്ടിലെ ക്ഷീരകര്‍ഷകരുടെ നട്ടെല്ല് തകര്‍ക്കുന്ന തരത്തില്‍ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് വിതരണത്തിനായി വരുകയാണ് നന്ദിനി പാല്‍. വയനാട് ജില്ലയില്‍ മാത്രം 17500 കര്‍ഷകരില്‍ നിന്നും പ്രതിദിനം 205000 ലിറ്റര്‍ പാല്‍അളക്കുന്നുണ്ട്. നിലവില്‍ ക്ഷീരകര്‍ഷകര്‍ക്ക് ഉല്‍പാദന ചിലവ് കൂടുതലാണ്. കാലിത്തീറ്റ, തീറ്റപുല്ല് എന്നിവയ്‌ക്കെല്ലാം വലിയ വിലയാണ് കേരളത്തില്‍ നല്‍കേണ്ടി വരുന്നത്. ഇതുകൊണ്ടുതന്നെ ക്ഷീര കര്‍ഷകരുടെ ചിലവിനനുസരിച്ച് വരുമാനം ലഭിക്കുന്നില്ല എന്നത് വസ്തുതയാണ്. ഇന്ന് കേരളത്തില്‍ മില്‍മ ഉള്‍പ്പെടെയുള്ള പാല്‍ സംഘങ്ങള്‍ പാല്‍ വിതരണം ചെയ്യുന്ന വിലയെക്കാള്‍ കുറഞ്ഞ നിരക്കിലാണ് നന്ദിനി പാല്‍ വിതരണം ചെയ്യുക. കേരളത്തില്‍ പാല്‍ മൂല്യനിര്‍ണയവും ഗുണമേന്മയും ഉറപ്പുവരുത്തിയാണ് ജനങ്ങളില്‍ എത്തിക്കുന്നത്. എന്നാല്‍ നന്ദിനി പാലിന്റെ ഗുണമേന്മ എത്രകണ്ട് ഉണ്ടാവും എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ജീവനക്കാരുടെയും നട്ടെല്ലൊടിക്കുന്ന തരത്തിലുള്ള കര്‍ണാടക നന്ദിനി പാലിന്റെ കടന്നുവരവിന് തടയാന്‍ അധികൃതര്‍ തയ്യാറാവണം. സമ്മേളനം സിഐടിയു നേതാവ് നാസര്‍ കോളായി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ സെക്രട്ടറി കെ സച്ചിദാനന്ദന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിയന്‍ ഏരിയാ സെക്രട്ടറി എം സുമേഷന്‍ പ്രവര്‍ത്തനം റിപ്പോര്‍ട്ടും വിപിന്‍ദാസ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. പി.ജെ. സതീഷ്, രേണുകാദേവി എന്നിവര്‍ സമ്മേളനത്തിന്റെ പ്രസീഡിയമായി പ്രവര്‍ത്തിച്ചു. മിനുട്‌സ് കമ്മിറ്റിയായി കെ സന്തോഷ് കുമാര്‍, ലിജേഷ് എന്നിവരും പ്രമേയ കമ്മിറ്റിയായി വിപിന്‍ദാസ്, കെ യൂസഫ് എന്നിവരും പ്രവര്‍ത്തിച്ചു. സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എം മധു, ഉണ്ണികൃഷ്ണന്‍, യൂണിയന്‍ ജില്ലാ പ്രസിഡണ്ട് പി കെ ബാബുരാജന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി സതീഷ് പി.ജി- പ്രസിഡണ്ട്, വൈസ് പ്രസിഡണ്ടുമാരായി -ബെന്നി ലൂയിസ്, രേണുക ദേവി, ലിജേഷ്, ജിജീഷ് ബാബു വി കെ, സന്തോഷ് കുമാര്‍ കെ., സെക്രട്ടറിയായി എം സുമേഷ്, ജോയിന്റ് സെക്രട്ടറിമാരായി ഷിജോ എസ് അരുണ്‍, സതി ദേവി, മോഹന്‍ദാസ്, പ്രജീഷ് എന്നിവരെയും ട്രഷറായി ബിപിന്‍ദാസിനെയും തെരഞ്ഞെടുത്തു. സ്വാഗതസംഘം ചെയര്‍മാന്‍ ഇ മനോജ് ബാബു സ്വാഗതവും കണ്‍വീനര്‍ വി കെ ജിജീഷ് ബാബു നന്ദിയും പറഞ്ഞു.