പുല്‍പ്പള്ളി: വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ ഓഗസ്റ്റ് 13ന് നടത്തുന്ന രാമായണ പരിക്രമണ തീര്‍ത്ഥയാത്രക്ക് സ്വാഗത സംഘം രൂപീകരിച്ചു. പുല്‍പ്പള്ളി എസ്.എന്‍ ബാലവിഹാറില്‍ നടന്ന സ്വാഗത സംഘംയോഗത്തില്‍ 101 അംഗം കമ്മിറ്റി രൂപീകരിച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ തീര്‍ത്ഥയാത്രയില്‍ പങ്കെടുക്കും. പുല്‍പ്പള്ളി സീതാദേവി ലവ കുശ ക്ഷേത്രത്തില്‍ നിന്ന് രാവിലെ 8 മണിക്ക് ആരംഭിക്കുന്ന തീര്‍ത്ഥയാത്ര എട്ട് ദേവി ക്ഷേത്രങ്ങളിലുടെ പരിക്രമണ യാത്ര സഞ്ചരിച്ച് ഹനുമാന്‍ കോവിലില്‍ സമാപിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. തീര്‍ത്ഥയാത്ര സ്വാഗത സംഘ രൂപീകരണത്തിന്റെ ഉദ്ഘാടനം ബത്തേരി ഗണപതി ക്ഷേത്രം പ്രസിഡന്റ് കെ.ജി.ഗോപാലപിള്ള നിര്‍വ്വഹിച്ചു, പി.എന്‍ രാജന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ആര്‍ സുബഹ്മണ്യന്‍ സ്വാമി, കെ.ജി സുരേഷ് ബാബു, എന്‍ കൃഷ്ണന്‍ കുറുപ്പ്, മധു മാസ്റ്റര്‍, എം.ആര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.