മാനന്തവാടിയിലെ പ്രാദേശിക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ മാനന്തവാടി പ്രസ് ക്ലബ്ബിന്റെപ്രവർത്തനംമാതൃകയാണെന്നും ഇത് കേരളത്തിലെ മറ്റു മാധ്യമപ്രവർത്തകർഏറ്റെടുക്കണമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. മാനന്തവാടി പ്രസ് ക്ലബ്ബ് വയനാട് ഗവ.മെഡിക്കൽകോളേജ്സെക്കൻഡറി പാലിയേറ്റീവ് യൂണിറ്റിനുനൽ
കിയആംബുലൻസിന്റെതാക്കോൽകൈമാറിസംസാരിക്കുകയായിരുന്നു മന്ത്രി.
പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കു വാഹനമില്ലെന്ന് മനസ്സിലാക്കിയ മാധ്യമപ്രവർത്തകർ അത് യാഥാർഥ്യമാക്കാനുള്ള ഇടപെടൽ നടത്തിയതിൽ ഏറെ അഭിമാനമുണ്ട്. ഇതിനായി സഹകരിച്ച കരുതൽ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ സി.പി.ഐ. ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ഉൾപ്പെടെയുള്ളവരും മറ്റുള്ളവരും അഭിനന്ദനം അർഹിക്കുന്നു. സാന്ത്വനപരിചരണം ഒരു നയമായി സ്വീകരിക്കണമെന്നാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു. ആംബുലൻസ് വാങ്ങുന്നതിനു ആദ്യസംഭാവന നൽകിയ നവദമ്പതികളായ അഖിൽ ജേക്കബിന്റെയും അഞ്ജു ജേക്കബിന്റെയും മാതാപിതാക്കളായ ജേക്കബ് സെബാസ്റ്റ്യനെയും സി.ടി. ലൂസിയെയും മന്ത്രി ഉപഹാരം നൽകി ആദരിച്ചു. ഒ.ആർ. കേളു എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. പ്രസ്ക്ലബ്ബ് അംഗങ്ങൾക്കുള്ള ഇൻഷുറൻസ് പദ്ധതിയുടെ അദ്ദേഹം ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് കുടുംബങ്ങൾക്ക് മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ. രത്നവല്ലി ഉപഹാരം നൽകി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. അംബേദ്‌കർ മാധ്യമപുരസ്കാരം നേടിയ റേഡിയോ മാറ്റൊലിയെ പൂർണിമയെ മാനന്തവാടി നഗരസഭാ ഡെപ്യൂട്ടി ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ആദരിച്ചു. പാലിയേറ്റീവ് പ്രവർത്തക സിസ്റ്റർ സെലിനെ മാധ്യമ പ്രവർത്തകൻ ജസ്റ്റിൻ ചെഞ്ചട്ടയിൽ ആദരിച്ചു.
മാനന്തവാടി പ്രസ് ക്ലബ്ബ്പ്രസിഡന്റ് അരുൺ വിൻസെന്റ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് തലപ്പുഴ, എ.ഡി.എം. എൻ.ഐ. ഷാജു, പാലിയേറ്റീവ് യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. ഷോബി കൃഷ്ണ, ജില്ലാ ആശുപത്രി ആർ.എം.ഒ. അർജുൻ ജോസ്,പാലിയേറ്റീവ് യൂണിറ്റ് പ്രസിഡന്റ് ഷാജൻ ജോസ്, പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ബിജു കിഴക്കേടം, ട്രഷറർ അശോകൻ ഒഴക്കോടി തുടങ്ങിയവർ സംസാരിച്ചു.