കൽപ്പറ്റ: ഇന്ത്യാ മുന്നണിയുടെ ദ്രുവീകരണമാണ് മോദിയുടെ ലക്ഷ്യം ഇന്ത്യാ രാജ്യത്ത് നിലവിലുള്ള ചെറുകിട രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കോര്‍ത്തിണക്കി ഉണ്ടാക്കിയ എന്‍.ഡി.എ. സഖ്യത്തിന്റെ തണലില്‍ തഴച്ചുവളരുന്ന ബി.ജെ.പിയും, മോദിയും അവര്‍ക്കെതിരെ സംഘടിക്കുന്ന ഇന്ത്യാ മുന്നണിയുടെ ദ്രുവീകരണം ലക്ഷ്യം വെച്ച് മുന്നണിയിലെ ചെറുകിട പാര്‍ട്ടികളെ ശിഥിലീകരിക്കാനുള്ള കരുനീക്കങ്ങളാണ് നടത്തുന്നതെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശന്‍ പറഞ്ഞു.
നവകേരള യാത്രയില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച ഗുണ്ടാസംഘമാണ് മുഖ്യമന്ത്രിക്ക് സംരക്ഷണം നല്‍കിയതെന്ന് പ്രസ്ഥാവിച്ച നാണംകെട്ട ആഭ്യന്തര മന്ത്രിയാണ് ഇന്ന് കേരളത്തിനുള്ളതെന്നും യോഗത്തില്‍ വിലയിരുത്തി.
യോഗത്തില്‍ ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, പി.കെ. ജയലക്ഷ്മി, അഡ്വ. പി.എം. നിയാസ്, ജമീല ആലിപ്പറ്റ, പി.ടി. മാത്യു, കെ.കെ. വിശ്വനാഥന്‍ മാസ്റ്റര്‍, കെ.എല്‍. പൗലോസ്, പി.പി. ആലി, കെ.വി. പോക്കര്‍ ഹാജി, വി.എ. മജീദ്, പി.ടി. ഗോപാലക്കുറുപ്പ്, ഒ.വി. അപ്പച്ചന്‍, എം.ജി. ബിജു, ബിനു തോമസ്, ജി. വിജയമ്മ, ബീന ജോസ് എന്നിവര്‍ പ്രസംഗിച്ചു.