സ്നേഹാരാമം നാടിന് സമർപ്പിച്ചു

ശുചിത്വമിഷനുംമാനന്തവാടി മുനിസിപ്പാലിറ്റിയും  ഗവൺമെൻറ് കോളജ് മാനന്തവാടി എൻ എസ് എസ് യൂണിറ്റും ഓട്ടോ തൊഴിലാളികളും ചേർന്ന് നിർമ്മാണം പൂർത്തിയാക്കിയ സ്നേഹാരാമം നാടിന് സമർപ്പിച്ചു. നഗരസഭവൈസ്ചെയർപേഴ്സൺ  ജേക്കബ് സെബാസ്റ്റ്യൻ  ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പാത്തുമ്മ ടീച്ചർ  അദ്ധ്യക്ഷത വഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അബ്ദുൽ സലാം, വിദ്യാഭാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിപിൻവേണുഗോപാൽ,പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി വി എസ് മൂസ, കൗൺസിലർമരായബി ഡി.അരുൺകുമാർ , ബാബു പുളിക്കൻ,ലൈലസജി,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രതീഷ് , എൻഎസ്എസ് ലീഡർ അനുരാജ്,എന്നിവർ സംസാരിച്ചു. ഓട്ടോ തൊഴിലാളികളും  മുനിസിപ്പാലിറ്റി ഹെൽത്ത് വിഭാഗം ജീവനക്കാരും ചടങ്ങിൽ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *