അമ്മയുടെപ്രസവത്തിന്കൂട്ടിയിരിപ്പിനെത്തിയ14കാരിയെപീഡിപ്പിച്ച യുവാവ് പിടിയിൽ

മാനന്തവാടി:കൂട്ടിയിരിപ്പുകാരിയായ14കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ കർണ്ണാടക സ്വദേശിഅറസ്റ്റിൽ. കുട്ട, കെ ബേഡഗ, മത്തിക്കാടു എസ്റ്റേറ്റിലെ മണിവണ്ണൻ (21) നെയാണ് മാനന്തവാടി സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എം. അബ്‌ദുൾ കരീമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.വയനാട് മെഡിക്കൽ കോളേജിൽ അമ്മയുടെ പ്രസവത്തിന് കൂട്ടിയിരിപ്പിനെത്തിയ ലെത്തിയ വിദ്യാർത്ഥിനിയെ ഭാര്യയുടെ പ്രസവത്തിനായി മെഡിക്കൽ കോളേജിൽ എത്തിയ മണിവണ്ണൻ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. 2023
സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയോട്പേര് തെറ്റായി ധരിപ്പിച്ചത് അന്യോഷണത്തിന് ഏറെവെല്ലുവിളിയായിരുന്നു.ബലാത്സംഗം ഉൾപ്പെടെപോക്സോ കേസ് രജിസ്റ്റർ ചെയ്താണ് പോലീസ് കേസെടുത്തത്. എസ്.ഐ. ടി.കെ. മിനിമോൾ, എ.എസ്.ഐമാരായ സജി, ബിജു വർഗീസ്, സി.പി.ഒ. മാരായ സരിത്ത്, ഗീത, ഡ്രൈവർ അനിൽ കുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *