കൽപ്പറ്റ: പുതിയ നിയമ പ്രകാരം വയനാട്ടിലെടുത്ത ആദ്യ കേസ് മീനങ്ങാടി പോലീസ് സ്റ്റേഷനിൽ. അസ്വഭാവിക മരണത്തിനാണ് ജില്ലയിലെ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത്. ഭാരതിയ നാഗരിക് സുരക്ഷ സൻഹിത (BNSS ) സെക്ഷൻ 194 പ്രകാരമാണ് കേസെടുത്തത്. പുറക്കാടി ചെണ്ടക്കുനി എന്ന സ്ഥലത്ത് 33 വയസ്സുകാരൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടെടുത്ത കേസാണിത്.