സംസ്ഥാന സർക്കാർ പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കണമെന്ന് കെ.എസ് എസ് പി.എ. ( KSSPA)

കൽപ്പറ്റ: സംസ്ഥാന സർക്കാർ പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കണമെന്ന് കെ.എസ് എസ് പി.എ. ( KSSPA). ഈ ആവശ്യമുന്നയിച്ച് ജില്ലാ ട്രഷറിക്ക് മുമ്പിൽ പ്രവർത്തകർ ധർണ്ണ നടത്തി. പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, കുടിശിഖയായ ഗഡു (19%) ഉടൻ അനുവദിക്കുക, മെഡിസെപ്പിലെ ന്യൂനതകൾ പരിഹരിക്കുക, ക്ഷാമാശ്വാസ പെൻഷൻ പരിഷ്കരണ കുടശിഖകൾ ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് ജില്ലാ ട്രഷറിക്കു മുൻപിൽ പ്രകടനവും, വിശദീകരണ യോഗവും സംഘടിപ്പിച്ചത്. വിശദീകരണ യോഗം വയനാട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റും മുൻ എം.എൽ എ യുമായ എൻഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാരിൻ്റെ ധൂർത്താണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കേരളത്തിലെ സമസ്ത വിഭാഗം ജനങ്ങളും അസംതൃപ്തരാണെന്നതിൻ്റെ തെളിവാണ് ലോകസഭാ തെരഞ്ഞെടുപ്പ് ഫലം. തിരിച്ചടിയിൽ നിന്നും പാഠം ഉൾക്കൊള്ളാതെ ധിക്കാരപരമായി മുന്നോട്ട് പോകുന്ന സർക്കാരിനെതിരെ കൂടുതൽ പ്രക്ഷോഭ പരിപാടികൾക്ക് പ്രതിപക്ഷം നേതൃത്വം നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയോജ കമണ്ഡലം പ്രസിഡൻ്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.ജെ. സക്കറിയാസ് മുഖ്യ പ്രഭാഷണം നടത്തി. വേണുഗോപാൽ എം കീഴ്ശ്ശേരി, ജി വിജയമ്മ , കെ. ഐ. തോമസ് മാസ്റ്റർ, സി. ജോസഫ്, ടി.ഒ. റെയ്മൺ, ടി. കെ. സുരേഷ്, കെ.എൽ തോമസ്, ടി. എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *