വയനാടൻ റോബസ്റ്റാ കോഫി അങ്ങ് ഡെൻമാര്‍ക്കിലും മെഗാ ഹിറ്റ്; കാപ്പി വ്യാപാര മേളയില്‍ പങ്കെടുത്ത് കാര്യബാടിയില്ലേ വിജയേട്ടൻ

വയനാട്: ഡെൻമാർക്കിലെ ലോക കാപ്പി വ്യാപരമേളയില്‍ പങ്കെടുത്ത് വയനാടൻ കർഷകൻ. വയനാട് ചെറുകിട കാപ്പി കർഷകനായ കാര്യബാടിയില്ലേ പി.സി വിജയനാണ് അപൂർവ്വമായ അവസരം ലഭിച്ചത്. ഡെൻമാർക്ക് തലസ്ഥാനമായ കോപ്പൻഹാഗില്‍ നടന്ന വ്യാപരമേളയില്‍ ഗോത്രവർഗ കർഷകരുടെ പ്രതിനിധി ആയാണ് അദ്ദേഹം പങ്കെടുത്തത്. പൊതുമേഖല സ്ഥാപനമായ സ്മാർട്ടി കോഫി പ്രൊജക്ടും കിൻഫ്രയും വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷനും ചേർന്നാണ് യാത്രയ്‌ക്ക് അവസരം ഒരുക്കിയത്. വയനാടിലെ റോബസ്റ്റാ കാപ്പിക്ക് വൻ സ്വീകരണമാണ് മേളയില്‍ ലഭിച്ചതെന്ന് വിജയൻ പറയുന്നു. കോഫി ബിൻസ് തല്‍സമയം പൊടിച്ചാണ് കാപ്പി ഉണ്ടാക്കി നല്‍കിയത്. ടേസ്റ്റ് ചെയ്യാൻ ധാരാളം ആളുകള്‍ പവലയിലനില്‍ എത്തി. കാപ്പി കുടിച്ച ശേഷം മികച്ച പ്രതികരണമാണ് അവരില്‍ നിന്ന് ലഭിച്ചതെന്നും വിജയൻ കൂട്ടിച്ചേർത്തു. വയനാടൻ കാപ്പിക്ക് ആഗോളതലത്തില്‍ വിപണി കണ്ടെത്താൻ യാത്ര സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. വിജയന് പുറമെ വനിത കർകരെ പ്രതിനിധീകരിച്ച്‌ സുഷൈന ദേവിയും മേളയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *