കല്‍ക്കട്ട: പശ്ചിമബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ച സാഹചര്യത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി നേതാക്കളുടെ പൊടിക്കെകള്‍. പ്രചരണവേളയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കടയില്‍ കയറി ചായ ചായ ഉണ്ടാക്കിയതും വിറ്റതുമൊക്കെയാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
ജയ്പല്‍ഗുരിയിലെ മാല്‍ബസാറിലെ റോഡരികിലെ ചായക്കടയിലാണ് മമത ബാനര്‍ജി എത്തിയത്. മമത ട്രേയില്‍ ചായക്കപ്പുകള്‍ നിരത്തുന്നതും ചായ ഒഴിക്കുന്നതിനിടെ ചായക്കടയിലെ സ്ത്രീയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതും ചായ ഗ്ലാസുകളില്‍ പകരുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പാറി നടക്കുന്നുണ്ട്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിലും 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും ബിജെപിയെ പരാജയപ്പെടുത്തുമെന്നാണ് മമതയുടെ പ്രഖ്യാപനം. ജൂലൈ 8ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്നതുമുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായ ഏഴ് ജില്ലകളില്‍ കേന്ദ്ര അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.