മാലിന്യമുക്ത നവകേരളം; ജില്ലാതല ശില്‍പശാല നടത്തി

പനമരം: മാലിന്യമുക്ത നവകേരളം ജില്ലാ ക്യാമ്പയിൻ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തില്‍ നഗരസഭാ, ബ്ലോക്ക്‌ പഞ്ചായത്ത്‌ ചുമതലയുള്ള ജീവനക്കാര്‍ക്ക്‌ ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു.തദ്ദേശ സ്ഥാപനങ്ങളിൽ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്‌ത ശില്‍പശാലയില്‍ അന്തിമ കര്‍മ പരിപാടികള്‍ ആസൂത്രണം ചെയ്‌തു. മാലിന്യ സംസ്‌കരണ മേഖലയില്‍ ജില്ലയിലെ മികച്ച മാതൃകകള്‍ ശില്‍പശാലയില്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ്‌ മരയ്‌ക്കാര്‍ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിമാര്‍ അവലോകനം നടത്തി. ആറ്‌ തീമാറ്റിക്‌ ഗ്രൂപ്പുകളിലായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കര്‍മ പദ്ധതികള്‍ ആസൂത്രണം ചെയ്‌തത്‌. തദ്ദേശ സ്വയംഭരണ വകുപ്പ്‌ ജില്ലാ ജോയിന്റ്‌ ഡയറക്‌ടര്‍ ബെന്നി ജോസഫ്‌ അധ്യക്ഷനായ പരിപാടിയില്‍ അസിസ്‌റ്റന്റ്‌ കലക്‌ടര്‍ ഗൗതംരാജ്‌ മുഖ്യാതിഥിയായി. പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളില്‍ നടന്ന ശില്‍പശാലയില്‍ ജില്ലാ എംപവര്‍മെന്റ്‌ ഓഫിസര്‍ ഡോ. അനുപമ ശശിധരന്‍, ഇന്റേണല്‍ വിജിലന്‍സ്‌ ഓഫിസര്‍മാരായ പ്രദീപന്‍ തെക്കേക്കാട്ടില്‍, അബ്‌ദുള്ള. വി.എം, വയനാട്‌ ജില്ലാ ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ സി.കെ. അജീഷ്‌, ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഹര്‍ഷന്‍. എസ്‌, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *