കാട്ടാന വീടിന്റെ ജനൽ തകർത്തു

നടവയൽ: പൂതാടി പഞ്ചായത്ത് വണ്ടിക്കടവ് വടക്കാഞ്ചേരി വിൻസെന്റിന്റെ വീടിൻ്റെ ജനൽ ചില്ലുകളാണ് ഇന്നലെ രാത്രി 11 മണിയോടെ കാട്ടാന തകർത്തത്. കൃഷിയും മുറ്റത്തുണ്ടായിരുന്ന പൂച്ചെടികളും കാട്ടാന നശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് മോട്ടറും പൈപ്പുകളും നശിപ്പിച്ചതിന് സമീപമാണ് സംഭവം. ആന ഇറങ്ങാതിരിക്കാൻ വനാതിർത്തികളിൽ വനംവകുപ്പ് കാവൽ എർപ്പെട്ടുത്തി.

Leave a Reply

Your email address will not be published. Required fields are marked *