മാനന്തവാടി: താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ബാലവേദി മെന്റര്‍മാര്‍ക്കും കുട്ടികള്‍ക്കുമായി നിനവ് എന്ന പേരില്‍ ഏകദിന ശില്‍പ്പശാല നടത്തി. മാറുന്ന കാലത്തിനൊപ്പം ലൈബ്രറികളെ നവീകരിക്കുക എന്ന ലക്ഷ്യത്തിലൂന്നി നടത്തിയ ശില്‍പ്പശാലയില്‍ താലൂക്കിലെ വിവിധ ഗ്രന്ഥശാലകളില്‍ നിന്നായി 126 ആളുകള്‍ പങ്കെടുത്തു. താലൂക്ക് കൗണ്‍സില്‍ സെക്രട്ടറി ആര്‍ അജയകുമാര്‍ അധ്യക്ഷം വഹിച്ച യോഗം സംസ്ഥാന ലൈബ്രറി കൗണ്‍സിലംഗം എം. സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് പിടി സുഗതന്‍ ബാലവേദി എന്ത് എന്തിന് എന്ന വിഷയമവതരിപ്പിച്ചു. താലൂക്ക് കോ ഓര്‍ഡിനേറ്റര്‍ ഷാജന്‍ ജോസ് സ്വാഗതവും ജോ. സെക്രടറി ഏ.വി. മാത്യു നന്ദിയും അറിയിച്ചു. താലൂക്ക് ഭരണ സമിതി അംഗങ്ങളായ വി.സുരേഷ് കുമാര്‍ , കെ.വി മുകുന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പരിശീലനങ്ങള്‍ക്ക് പിടി സുഗതന്‍, കെ.ആര്‍ പ്രദീഷ്, ഷാജന്‍ ജോസ്, സതീഷ് ബാബു എ.ഇ., സുരേഷ് കുമാര്‍ വി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.