പൂതാടി കോവളയിൽ നഗറിലെ 16 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

വരദൂർ പുഴ കരകവിഞ്ഞതോടെ ഒറ്റപ്പെട്ട പൂതാടി കൊവളയിൽ നഗറിലെ 16 കുടുംബങ്ങളെ മാറ്റി പാർപ്പിക്കും. ഫയർഫോഴ്സ് റെസ്ക്യൂ സംഘത്തിന്റെ നേതൃത്വത്തിൽ ഫൈബർ ബോട്ടിൽ പ്രദേശവാസികളെ പുറത്തെത്തിക്കും. ഇവരെ പൂതാടി ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *