ബത്തേരി: കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം അവസാനിച്ചു. സർവ്വകക്ഷി യോഗത്തിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്. മന്ത്രി ഒ.ആർ കേളുവിന്റെ അധ്യക്ഷതയിൽ ആയിരുന്നു യോഗം. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരം അടിയന്തരമായി നല്‍കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം. രാജുവിന്റെ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും. വിദ്യാഭ്യാസത്തിന് അനുസരിച്ച് കുട്ടികളില്‍ ഒരാള്‍ക്ക് ജോലി. വീട് അനുവദിച്ചു നല്‍കും. ബാക്കി തുകയ്ക്കായി ശുപാര്‍ശ ചെയ്യും. മാറോട്ടേക്കുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്യും. വന്യമൃഗ ശല്യത്തിന് പരിഹാരം. കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് കിടപ്പിലായ ബിജുവിന് പെന്‍ഷന്‍ നല്‍കാനും യോഗത്തില്‍ തീരുമാനം