പനമരം: ഇന്നലെ ഉച്ചതിരിഞ്ഞാണ് പനമരം നടവയൽ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് പോലീസ് നിരോധനം ഏർപ്പെടുത്തിയത്. രാത്രി മുതൽ മഴയ്ക്ക് അല്പം ശമനം ഉള്ളതിനാൽ വെള്ളം നേരിയ തോതിൽ ഇറങ്ങി തുടങ്ങി. പനമരം പഞ്ചായത്ത് ഓഫീസിന് എതിർവശത്തെ ട്രൈബൈൽ ഹോസ്റ്റൽ റോഡിലെ വെ ള്ളം പൂർണ്ണമായും ഒഴിഞ്ഞിട്ടുണ്ട്. പനമരം നടവയൽ റോഡിൽ ഭാഗികമായി വെള്ളം ഒഴിഞ്ഞതിനാൽ രാ വിലെ മുതൽ ഇരുചക്രവാഹനങ്ങളും, വലിയ വാഹനങ്ങളും ഓടാൻ തുടങ്ങിയിട്ടുണ്ട്. ചങ്ങാടക്കടവ് താഴെ പരക്കുനി റോഡിലെ വെള്ളക്കെട്ടിന് നേരിയ കുറവുണ്ട്. വീടുകളിൽ കയറിയ വെള്ളം ഇറങ്ങിയിട്ടില്ല. മഞ്ചേരി പരക്കുനി റോഡിൽ നിന്നും വെള്ളം ഒഴിഞ്ഞ് പോകാത്തതിനാൽ ഇതിലൂടെ ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല.