ബത്തേരി: പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്നു ഷോക്കേറ്റ് മരിച്ച ചീയമ്പം എഴുപത്തിമൂന്നിലെ സുധൻ്റെ കുടുംബത്തിന് നഷ്ടപരിഹാര തുക കൈമാറി. ആദ്യ ഗഡുവായ 5 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി ഒ.ആർ കേളു സുധൻ്റെ ഭാര്യ ബബിതയ്ക്ക് നൽകി. സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, എ വി ജയൻ,രുഗ്മിണി സുബ്രഹ്മണ്യൻ, ടി. കെ ശിവൻ തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.