ഷോക്കേറ്റു മരിച്ച സുധന്റെ വീട് മരം വീണ് തകർന്നു

വയലിൽ പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ച ചീയമ്പം 73 കോളനിയിലെ സുധന്റെ വീട് മരം വീണ് തകർന്നു. സുധന്റെ മരണാ നന്തര ചടങ്ങുകൾക്കായി ബന്ധുക്കളും അയൽവാസികളും വീട്ടിലുണ്ടായിരുന്ന സമയത്താണ് മരം വീണത്. വീടിന് കാര്യമായ നാശമുണ്ടായെങ്കിലും ആർക്കും പരിക്കില്ല. പഞ്ചായത്തംഗം രാജൻ, വനം വകുപ്പ് ജീവനക്കാർ എന്നിവർ സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *