നെല്ലിമുണ്ടയിൽ പ്രതിഷേധം

മേപ്പാടി: നെല്ലിമുണ്ടയിൽ ജനകീയ പ്രതിഷേധം. ഇന്നലെ രാത്രി കാട്ടാനയിറങ്ങി നെല്ലിമുണ്ട ജുമാ മസ്ജിദിന്റെ ഗേറ്റ് തകർത്തിരുന്നു. സ്ഥലത്ത് വനംവകുപ്പ് പരിശോധനയ്ക്കെത്തിയിട്ടുണ്ട്. ജന വാസ മേഖലയിൽ നിരന്തരം കാട്ടാന ഭീതി വിതച്ചിട്ടും വനംവകുപ്പ് ശാശ്വത പരിഹാരം സ്വീകരിക്കു ന്നില്ലെന്നാരോപിച്ചാണ് ഉദ്യോഗസ്ഥർക്കു മുമ്പിൽ ജനങ്ങൾ പ്രതിഷേധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *