കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി വിഛേദിച്ച് കെ.എസ്.ഇ.ബി.
കെട്ടിടത്തിന്റെ വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് ഫ്യൂസ് ഊരാന്‍ കാരണം.
അതേ സമയം ബില്ലടയ്ക്കാന്‍ വൈകിയാലും സര്‍ക്കാര്‍ ഓഫീസുകളുടെ വൈദ്യുതി സാധാരണയായി വിഛേദിക്കാറില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ നിലപാട്. കഴിഞ്ഞയാഴ്ച വാഹനത്തില്‍ തോട്ടി കെട്ടിവെച്ച് പോയതിന് കെ.എസ്.ഇ.ബിക്ക് എ.ഐ. ക്യാമറയുടെ നോട്ടീസ് ലഭിച്ചത് വാര്‍ത്തയായിരുന്നു. ഇതിനു
പിന്നാലെയാണ് എം.വി.ഡി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി. ഊരിയത്.
ജില്ലയിലെ എ.ഐ. ക്യാമറകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ഈ കെട്ടിടത്തില്‍ നിന്നാണ്. എന്നാല്‍ ഫ്യൂസ് ഊരിയത് പ്രതികാര നടപടിയല്ലെന്നും സാധാരണ നടപടി മാത്രമാണെന്നുമാണ് കെ.എസ്.ഇ.ബി. അധികൃതരുടെ വിശദീകരണം.