മാനന്തവാടി: മാനന്തവാടി നഗരത്തിൽ നിന്നും രണ്ട് കിലോമീറ്ററോളം മാറി എരുമത്തെരുവ്-ഗ്യാസ് ഏജൻസി റോഡിൽ അമ്പലക്കാട്ടിലേക്ക് പോകുന്ന വഴിയിലാണ് കടുവയുടെ കാൽപാടുകൾ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് പ്രദേശവാസികൾ ജനവാസ മേഖലയിലെ വഴിയിൽ കാൽപാടുകൾ കണ്ടത്. ഉടൻ തന്നെ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. ആർആർടി സംഘമുൾപ്പെടെയുള്ളവർ അയനിയാറ്റിൽ, കല്ലിയോട്ടുകുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.