കണിയാമ്പറ്റ: കണിയാമ്പറ്റ മില്ല്മുക്ക് മിനി സ്റ്റേഡിയം റോഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്ത് കണിയാമ്പറ്റ പഞ്ചായത്തിലെ പതിനഞ്ച് പതിനാറാം വാർഡ് ഉൾപ്പെടുന്ന മിനി സ്റ്റേഡിയം റോഡ് വലിയ കുഴികളും ചളികളും മറ്റും വന്ന് അടിഞ്ഞ് കിടന്ന് പോവാൻ പോലും കഴിയാത്ത അവസ്ഥയിൽ പ്രദേശവാസികൾ ഏറെ നാളുകളായി ദുരിതം അനുഭവിക്കുന്നു. പലപ്രാവശ്യം കണിയാമ്പറ്റ പഞ്ചായത്തിൽ പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ല.
മഴക്കാലമായാൽ ഡ്രൈനേജ് ഇല്ലാത്തതിനാൽ കുത്തിയൊലിച്ചു വരുന്ന മഴവെള്ളം റോഡിലൂടെ വരുന്നതും വലിയ കുഴികൾ റോഡിൽ രൂപപ്പെട്ടതും ഇതു കാരണമാണ് . ഉടൻതന്നെ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം പഞ്ചായത്ത് ഉപരോധിക്കുന്ന കാര്യങ്ങൾ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രദേശവാസികളായ സാബി റഹീം, ജലീൽ, അമീർ അലി എന്നിവർ പറഞ്ഞു.