തരുവണ: ആറുവാൾ തോട്ടോളിപ്പടി പാടത്ത് പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ് നെല്ലും വയലും എന്ന പേരിൽ നാട്ടിയാഘോഷം സംഘടിപ്പിച്ചു. വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മുട്ടോളം ചെളിയിൽ ഇറങ്ങി
വയലിൽ ഞാറുമേന്തി
ആഹാരത്തിന്റെ പ്രാധാന്യം തിരിച്ചറിയുവാൻ ഉതകുന്ന ഉള്ളടക്കമുള്ള ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിറ്റേഷൻ സെഷൻ വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി മാറി.
നെല്ലുൽപാദനത്തിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച് കർഷക അവാർഡ് ജേതാവ് അയ്യൂബ് തോട്ടോളി വിശദീകരിച്ചു. പ്രിൻസിപ്പൽ അബ്ദുൽ ജലീൽ പി, പി ടി എ വൈസ് പ്രസിഡൻറ് ത്വൽഹത്ത് തോട്ടോളി ,പ്രോഗ്രാം ഓഫീസർ ആബിദീൻ കൊണ്ടോട്ടി, അജ്മൽ സാദിഖ് എൻ, അനീഷ് പി, ബിഷർ കെ സി ,ഇസ്മായിൽ തോട്ടോളി, മുഹമ്മദ് മിൻഹാജ് ,സ്വാതിക ടി ,ഗൗരി നന്ദ ,നിഹാൽ റോഷൻ, ഫാത്തിമ ഹാനി, നേഹാകൃഷ്ണ എന്നിവർ നേതൃത്വം നൽകി.
ആഹാരത്തിന്റെ മഹത്വവും.
കൂടാതെ കർഷകന്റെ അധ്വാനവും.
പുതിയ തലമുറക്ക് മനസ്സിലാക്കുവാൻ രൂപത്തിലുള്ള പ്രചോദനപ്രദമായ മെഡിറ്റേഷൻ ആയിരുന്നു.
ഓരോ വറ്റിന്റെയും പ്രാധാന്യം തിരിച്ചറിയാനുള്ള എളുപ്പവഴി നെൽകൃഷിയുടെ പ്രയത്നത്തെ കുറിച്ച് പുതിയ തലമുറയ്ക്ക് നേരിട്ട് കാണിച്ചു കൊടുക്കുക എന്നതാണ്.
ആയതുകൊണ്ട് തന്നെ
നാട്ടി ഉത്സവം പോലുള്ളവ പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.