പനവല്ലിയില്‍ കടുവയ്ക്കായുള്ള തെരച്ചിലില്‍ കണ്ടത് നാല് കടുവകളെ, 3 കടുവകളെ കാട്ടിലേക്ക് തുരത്തി

കാട്ടിക്കുളം: ഭീതിപടർത്തുന്ന കടുവയ്ക്കായി പനവല്ലിയിൽ ഡി എഫ് ഒയുടെ നേതൃത്വത്തിൽ 68 വനപാലകരാണ് തിരച്ചിൽ നടത്തിയത്. മുന്ന് ടീമുകളായി തിരിഞ്ഞ് മൂന്ന് റെയ്ഞ്ചർന്മാരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. കടുവാ സാന്നിധ്യം പതിവായുള്ള കോല്ലികോളനി പ്രദേശത്ത് നിന്ന് ആരംഭിച്ച തിരച്ചിൽ കാൽവരി എസ്റ്റേറ്റ് കോട്ടക്കൽ എസ്റ്റേറ്റ് റസൽകുന്ന് പ്രദേശം എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തിയത്. തിരച്ചിലിടയിൽ കോട്ടയ്ക്കൽ എസ്റ്റേറ്റിൽ വച്ച് കണ്ട കടുവയെയും രണ്ടു കുട്ടികളെയും ഡെപ്യൂട്ടി റെയ്ഞ്ചർ കെ.പി അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ റസൽ കുന്നിലെ വനത്തിലെക്ക് തുരത്തി. ഇതിനിടയിൽ കോട്ടയ്ക്കൽ എസ്റ്റേറ്റിലേ കൊളിച്ചുവട് ഭാഗത്ത് നിന്ന് തിരച്ചിലിനിടെ പഞ്ചായത്ത് പ്രസിഡന്റ്‌ പി.വി ബാലകൃഷ്ണൻ കടുവയുടെ മുമ്പിൽപ്പെട്ടു. കടുവയെ കണ്ട പ്രസിഡന്റിന്റെ അലർച്ചയിൽ കടുവ പിൻമാറിയതിനാലാണ് രക്ഷപ്പെട്ടത്. തുടർന്ന് കടുവയെ പിൻതുടർന്നെങ്കിലും കണ്ടെത്താനായില്ല. കനത്ത മഴയെ തുടർന്ന് ഇന്ന് തിരച്ചിൽ നിർത്തി. പ്രദേശവാസികളിൽ നിന്നും നാലുപേരെ പ്രശ്നം പരിഹരിക്കുന്നത് വരെ പ്രദേശത്ത് കാവൽ നിർത്തുമെന്നും , വരും ദിവസങ്ങളിൽകുടുതൽ കൂടു സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്നും ഡി എഫ് ഒമാർട്ടിൻ ലോവൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *