ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കാന്‍ ഒരുമയോടെ പോരാടണം; കെ. സുധാകരന്‍

കല്‍പ്പറ്റ: ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമയോടെ പോരാടണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ വിജയം വലിയ ആത്മവിശ്വാസമാണ് കോണ്‍ഗ്രസിനു നല്‍കിയത്. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. അഞ്ചിടത്തും കോണ്‍ഗ്രസ് ജയിക്കുമെന്നാണ് പറയുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20 സീറ്റും യു.ഡി.എഫ് നേടും. രാജ്യത്ത് സ്‌നേഹത്തിന്റെ സന്ദേശം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വിദ്വേഷത്തിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറക്കണമെന്ന് പറഞ്ഞ രാഹുല്‍ഗാന്ധിയുടെ വാക്കുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കണം. പ്രതിപക്ഷ കൂട്ടായ്മയുടെ പേര് ‘ഇന്ത്യ’ എന്നായപ്പോള്‍ ഇന്ത്യ വേണ്ട ഭാരതം മതിയെന്നാണ് ബി.ജെ.പി പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യം പണം മാത്രമാണ്. നാടിന്റെയും ജനങ്ങളുടെയും പുരോഗതിയല്ല, മറിച്ച് തനിക്കും കുടുംബത്തിനും പണമുണ്ടാക്കണമെന്ന ചിന്തയാണ് പിണറായി വിജയനെ നയിക്കുന്നത്. കോടിക്കണക്കിനു രൂപയുടെ അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നത്. എല്ലാം മുഖ്യമന്ത്രി അറിഞ്ഞുതന്നെ ചെയ്യുന്നതാണ്. ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി എടുത്താല്‍ പിണറായിയുടെ കൈയില്‍ വിലങ്ങുവീഴും. കേരളം മുമ്പും ഇടതുപക്ഷം ഭരിച്ചിട്ടുണ്ട്. അക്കാലത്തൊന്നും ഇതുപോലെ പ്രതിഷേധിക്കേണ്ടി വന്നിട്ടില്ല. വൈദ്യര്‍ക്കാണ് ഇവിടെ ഭ്രാന്ത്. സംസ്ഥാനത്തെ ഭൂരിഭാഗം മന്ത്രിമാരെയും ജനങ്ങള്‍ക്ക് അറിയാത്ത അവസ്ഥയാണെന്നും സുധാകരന്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ് എം.എല്‍.എ, ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ ജമീല അലിപ്പറ്റ, അഡ്വ.കെ.ജയന്ത്, അഡ്വ.പി.എം.നിയാസ്, എ.ഐ.സി.സി അംഗം പി.കെ.ജയലക്ഷ്മി, നേതാക്കളായ ഇബ്രാഹിംകുട്ടി കല്ലാടന്‍, പി.ടി.മാത്യു, കെ.എല്‍.പൗലോസ്, പി.പി.ആലി, കെ.കെ.വിശ്വനാഥന്‍, സി.പി.വര്‍ഗീസ്, വി.എ.മജീദ്, കെ.വി.പോക്കര്‍ ഹാജി, എന്‍.കെ.വര്‍ഗീസ്, ടി.ജെ.ഐസക്, സംഷാദ് മരക്കാര്‍, ഒ.വി.അപ്പച്ചന്‍, മംഗലശേരി മാധവന്‍, എം.എ.ജോസഫ്, എ. പ്രഭാകരന്‍, നജീബ് കരണി, എം.ജി. ബിജു, ബിനു തോമസ്, പി.ഡി. സജി, പി.കെ. അബ്ദുറഹ്മാന്‍, നിസി അഹമ്മദ്, ഡി.പി. രാജശേഖരന്‍, പി.എം. സുധാകരന്‍, എന്‍.സി.കൃഷ്ണകുമാര്‍, എടക്കല്‍ മോഹനന്‍, ഒ.ആര്‍.രഘു, പി.ശോഭനകുമാരി, എക്കണ്ടി മൊയ്തൂട്ടി, എന്‍.യു.ഉലഹന്നാന്‍, കമ്മന മോഹനന്‍, പി.വി.ജോര്‍ജ്, മോയിന്‍ കടവന്‍, ചിന്നമ്മ ജോസ്, സി.ജയപ്രസാദ്, ജി.വിജയമ്മ, എം.വേണുഗോപാല്‍, ആര്‍.രാജേഷ്‌കുമാര്‍, ബീന ജോസ്, പോള്‍സണ്‍ കൂവക്കല്‍, ബി.സുരേഷ് ബാബു, ഉമ്മര്‍ കുണ്ടാട്ടില്‍, വര്‍ഗീസ് മുരിയന്‍കാവില്‍, എ.എം.നിഷാന്ത്, ജില്‍സണ്‍ തൂപ്പുങ്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *